Thursday, March 19, 2026 Last Updated 2 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Friday 26 Dec 2025 08.05 PM

മൈസൂർ - ഊട്ടി റോഡിൽ ഗതാഗതം നിയന്ത്രിച്ച് മയില്‍; വരി നിന്ന് യാത്ര സുഗമമാക്കി വാഹനങ്ങൾ

ഒടുവിൽ തന്‍റെ സ്വതസിദ്ധമായ വേഗതയിൽ മയിൽ റോഡ് മുറിച്ച് കടന്നു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു.
peacock, controls

മൈസൂരു - ഊട്ടി റോഡിൽ ഒരു മയിൽ എത്തിയതോടെ ഗതാഗതം തടസപ്പെട്ടു. ദേശീയ പക്ഷിക്ക് പോകാനായി വാഹനങ്ങൾ അല്പ നേരം ക്ഷമയോടെ നിർത്തിയിട്ടതോടെ ഗതാഗത തടസം നേരിട്ടു. ഒടുവിൽ തന്‍റെ സ്വതസിദ്ധമായ വേഗതയിൽ മയിൽ റോഡ് മുറിച്ച് കടന്നു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. മയിലിന് പോകാനായി വലിയൊരു നിര വാഹനങ്ങൾ റോഡിൽ നിർത്തിയിട്ടിരിക്കുന്നത് വീഡിയോയിൽ കാണാം.

റോഡ് മുറിച്ച് കടക്കുന്ന മയിൽ

വീഡിയോ Travelfoodie_ak എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് പങ്കുവച്ചത്. വീഡിയോയിൽ ഒരു വശത്ത് നിരനിരയായി കാറുകളും മറ്റ് വാഹനങ്ങളും നിർത്തിയിട്ടിരിക്കുന്നത് കാണാം. റോഡിലെ വാഹനങ്ങൾ ഒഴിഞ്ഞ വശത്ത് വളരെ ശാന്തനായി ഒരു മയിൽ നിൽക്കുന്നതും കാണാം. അതേസമയം മയിൽ റോഡിൽ കയറി നിന്നതിനെ തുടർന്ന് വാഹനങ്ങൾ കിലോമീറ്ററുകളോളും നീളത്തിൽ മുന്നോട്ട് പോകാനാകാതെ കുടുങ്ങിക്കിടക്കുന്നതും വീഡിയോയിൽ കാണാം.

Ads by Google
Friday 26 Dec 2025 08.05 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google