തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ തിരിച്ചടി ഉണ്ടായിട്ടില്ലെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. തിരിച്ചടി ഉണ്ടായെന്നു ഒരു മാധ്യമം വാർത്ത കൊടുത്തു, യഥാർഥത്തിൽ 11ൽ 8 മണ്ഡലങ്ങളിലും എൽഡിഎഫിനാണ് ഭൂരിപക്ഷം.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും പിടിക്കാൻ കഴിയുന്ന സാഹചര്യം. കണ്ണൂരിൽ എൽഡി എഫിന് ജയിക്കാൻ കഴിയാത്തത് ആയി ഒരു മണ്ഡലവുമില്ല എന്ന് ഈ തിരെഞ്ഞെടുപ്പിലൂടെ വ്യക്തമായി. വിവാദങ്ങൾ ആണ് തിരഞ്ഞെടുപ്പിൽ ചർച്ചയായത്, വികസനം അല്ലെന്നും കെ കെ രാഗേഷ് പറഞ്ഞു.
കണ്ണൂരിൽ ലീഗിനും ആർ എസ് എസിനും സ്വാധീനമുള്ള സ്ഥലങ്ങളിൽ വർഗീയ ചേരിതിരിവ് നടത്തി. കണ്ണൂരിൽ കോ ലി ബി സഖ്യം ഉണ്ടായി. കുന്നോത്തുപറമ്പ് പഞ്ചായത്ത് ഇതിനു ഉദാഹരണം. പരസ്യമായി ഇവർ വോട്ട് മറിച്ചു. ലീഗ് നേതാക്കൾ ബിജെപിക്ക് വേണ്ടി വീട് കയറി വോട്ട് ചോദിച്ചുവെന്നും കെ കെ രാഗേഷ് ആരോപിച്ചു.