Thursday, March 19, 2026 Last Updated 1 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Saturday 20 Dec 2025 10.47 AM

ഒന്നു പറഞ്ഞ്‌ രണ്ടാമത്തേതിനു കരണത്തടി, പ്രതാപചന്ദ്രനെതിരേ പരാതിപ്രവാഹം

uploads/news/2025/12/816966/2.jpg

കൊച്ചി: എറണാകുളം നോര്‍ത്ത്‌ മുന്‍ എസ്‌.എച്ച്‌.ഒ. കെ.ജി. പ്രതാപചന്ദ്രനെതിരേ പരാതി പ്രവാഹം. പ്രതാപ ചന്ദ്രന്റെ മര്‍ദനത്തിനും അസഭ്യവര്‍ഷത്തിനും ഇരയായിട്ടുണ്ടെന്ന ഒട്ടറെ പരാതികളാണു പുറത്തു വരുന്നത്‌. നിയമവിദ്യാര്‍ഥിനി മുതല്‍ സിനിമ പ്രവര്‍ത്തകരും ബസ്‌ ജീവനക്കാരും അടക്കമുള്ളവര്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തുന്നുണ്ട്‌. ചോദിക്കുന്നതിനു മറുപടി പറഞ്ഞാലും പറഞ്ഞില്ലെങ്കിലും അടി എന്നതാണു പ്രതാപ ചന്ദ്രന്റെ സ്വഭാവമെന്നാണു ദുരനുഭവം നേരിട്ടിട്ടുള്ളവര്‍ പറയുന്നത്‌.

ഒന്നു പറഞ്ഞു രണ്ടാമത്തേതിനു കരണത്തടിക്കും, ആളുകളെ തല്ലുന്നത്‌ അയാള്‍ക്കൊരു ഹരമാണെന്നാണു പ്രതാപചന്ദ്രനെ അറിയാവുന്നവര്‍ പറയുന്നത്‌. മിന്നല്‍ പ്രതാപന്‍ എന്നാണ്‌ ഈ പോലീസ്‌ ഉദ്യോഗസ്‌ഥന്‍ സേനയ്‌ക്കുള്ളിലും പരിചിതവൃത്തങ്ങളിലും അറിയപ്പെടുന്നത്‌. എറണാകുളം നോര്‍ത്ത്‌ സി.ഐ. ആയിരിക്കെയാണ്‌ ഇയാള്‍ക്കെതിരായ പരാതികള്‍ കൂടുതലും ഉയര്‍ന്നിട്ടുള്ളത്‌. കഴിഞ്ഞ വര്‍ഷം ഗര്‍ഭിണിയുടെ മുഖത്തടിച്ച കേസും ഇയാള്‍ നോര്‍ത്ത്‌ പോലീസില്‍ ഉള്ളപ്പോഴായിരുന്നു. ഒമ്പതു മാസംമുമ്പ്‌ അരൂര്‍ സ്‌റ്റേഷനിലേക്കു സ്‌ഥലം മാറ്റി. തൊടുപുഴ സ്വദേശിയും ഗര്‍ഭിണിയുമായിരുന്ന ഷൈമോളുടെ കരണത്തടിക്കുന്ന വീഡിയോ പുറത്തു വന്നതിനു പിന്നാലെയാണു പ്രതാപ ചന്ദ്രന്റെ മര്‍ദനവും അവഹേളനവുമേറ്റ ഒട്ടേറെ പേര്‍ മുന്നോട്ടു വന്നിട്ടുള്ളത്‌.
2023 ല്‍ സുഹൃത്തായ വനിതാ എസ്‌.ഐയെ കാണാനെത്തിയ നിയമവിദ്യാര്‍ഥി പ്രീതി രാജ്‌ ആണ്‌ ഇതില്‍ മറ്റൊരാള്‍. ബൈക്കില്‍ നോര്‍ത്ത്‌ സ്‌റ്റേഷനിലേക്കെത്തി അവിടെ വാഹനം പാര്‍ക്ക്‌ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ പുറത്തു സിവില്‍ വേഷത്തില്‍ നിന്നിരുന്ന പ്രതാപചന്ദ്രന്‍ അടുത്തേക്കു വിളിച്ചു. അവിടെ പാര്‍ക്കിങ്‌ പാടില്ലെന്നു കരുതി അടുത്തേക്ക്‌ ബൈക്ക്‌ ഓടിച്ചു ചെന്നപ്പോള്‍ ഹെല്‍മറ്റ്‌ ശരിയല്ലെന്നാണു പ്രതാപചന്ദ്രന്‍ പറഞ്ഞത്‌. കുറെക്കാലമായി ഉപയോഗിക്കുന്ന ഹെല്‍മറ്റ്‌ ആണെന്നും ഇതുവരെ പ്രശ്‌നമൊന്നും ഉണ്ടായിട്ടില്ലെന്നു മറുപടി പറഞ്ഞതും പ്രതാപചന്ദ്രന്‍ ഫോട്ടോ എടുത്തു തുടങ്ങി. എന്റെ ഫോട്ടോ എടുക്കരുതെന്നും ആവശ്യമെങ്കില്‍ ബൈക്കിന്റെ എടുക്കാനും പറഞ്ഞു. പിന്നീട്‌ അയാളുടെ വായില്‍നിന്നു വന്ന കാര്യങ്ങള്‍ പുറത്തു പറയാന്‍ കൊള്ളില്ല. സുഹൃത്തായ വനിതാ എസ്‌.ഐ അപ്പോള്‍ വന്നില്ലായിരുന്നെങ്കില്‍ അയാള്‍ ഷൈമോളെ അടിച്ചതു പോലെ എന്നേയും അടിച്ചേനെ പ്രീതി പറഞ്ഞു. പോലീസ്‌ മേധാവി മുതല്‍ താഴേക്കുള്ളവര്‍ക്കു പരാതി നല്‍കിയിട്ടും ഒന്നുമുണ്ടായില്ലെന്നും മനസുമടുത്തു പോയെന്നും പ്രീതി രാജ്‌ പറഞ്ഞു.

Ads by Google
സ്വന്തം ലേഖകന്‍
Saturday 20 Dec 2025 10.47 AM
YOU MAY BE INTERESTED
Ads by Google
Ads by Google