Friday, March 20, 2026 Last Updated 10 Min 26 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 06 Dec 2025 04.00 PM

വിവാഹം മുടക്കി ഒളിച്ചോടാന്‍ മുത്തശ്ശിയെ വധുവും കാമുകനും കൊലപ്പെടുത്തി

in

വിവാഹം മുടക്കി ഒളിച്ചോടാന്‍ മുത്തശ്ശിയെ കൊലപ്പെടുത്തി 23-കാരിയും 25-കാരനായ കാമുകനും. ഉത്തര്‍പ്രദേശിലെ ചന്ദോഖ ഗ്രാമത്തിലാണ് സംഭവം നടന്നത്. 62 വയസ്സുള്ള ചന്ദ്രാവതിയാണ് വെടിയേറ്റ് മരിച്ചത്.

നവംബര്‍ 18-നാണ് റൂബി എന്ന പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ മറ്റൊരാളുമായി പ്രണയത്തിലായിരുന്ന റൂബിക്ക് ഈ വിവാഹത്തിന് എതിര്‍പ്പുണ്ടായിരുന്നു. അങ്ങനെ റൂബിയും കാമുകനായ രവി ശങ്കറും ചേര്‍ന്ന് അവളുടെ മുത്തശ്ശിയെ കൊലപ്പെടുത്തി വിവാഹം വൈകിപ്പിക്കാന്‍ പദ്ധതിയിട്ടതായി പോലീസ് പറയുന്നു. പിന്നീട് ഒളിച്ചോടാനായിരുന്നു ഇരുവരുടെയും പദ്ധതി.
നവംബര്‍ 11-നാണ് ചന്ദ്രാവതി വെടിയേറ്റ് മരിച്ചത്. സംഭവത്തില്‍ പ്രതികളെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇരുവരും കുറ്റം സമ്മതിച്ചതായി അലിഗഢ് സര്‍ക്കിള്‍ ഓഫീസര്‍ ശിവം സിംഗ് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്തിയതായും പോലീസ് അറിയിച്ചു.

മുത്തശ്ശിയെ കൊന്ന് വിവാഹം മുടക്കാനായിരുന്നു പദ്ധതിയെങ്കിലും അത് നടന്നില്ല. റൂബി നിശ്ചയിച്ചുറപ്പിച്ച ദിവസം തന്നെ വിവാഹിതയായി. 22 ദിവസങ്ങള്‍ക്കുശേഷമാണ് പ്രതികളെ പോലീസ് പിടികൂടിയത്. റൂബി പിന്നോക്ക വിഭാഗത്തിലും രവി പട്ടികജാതിയിലും പെട്ടയാളാണെന്നും പോലീസ് അറിയിച്ചു.

ഗ്രാമത്തില്‍ റൂബിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഒരു മോട്ടോര്‍ സൈക്കിള്‍ റിപ്പയര്‍ ഷോപ്പ് വാടകയ്‌ക്കെടുത്ത് നടത്തുകയായിരുന്നു രവി. ഇരുവരും തമ്മിലുള്ള ബന്ധം റൂബിയുടെ കുടുംബം ഒരിക്കലും സമ്മതിക്കില്ലെന്ന് അറിയാമായിരുന്നതിനാല്‍ അവര്‍ എല്ലാവരില്‍ നിന്നും ഇക്കാര്യം മറച്ചുവെച്ചു. റൂബിയുടെ വിവാഹം നിശ്ചയിച്ചിട്ടും ബന്ധം വെളിപ്പെടുത്താന്‍ അവര്‍ക്ക് സാധിച്ചില്ല.

Ads by Google
Saturday 06 Dec 2025 04.00 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google