Friday, March 20, 2026 Last Updated 15 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 06 Dec 2025 01.28 PM

കൊല്ലത്ത് ദേശീയപാതാ സംരക്ഷണഭിത്തി ഇടിഞ്ഞ സംഭവം ; സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല

uploads/news/2025/12/814658/pinarayi-vijayan.jpg

തൃശൂര്‍: കൊല്ലത്ത് ദേശീയപാതാ സംരക്ഷണഭിത്തി ഇടിഞ്ഞ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി.
ദേശീയപാത വികസനത്തിന്റെ ചുമതല നാഷണല്‍ ഹൈവേ അതോറിറ്റിക്കാണെന്നും അതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിന്റെ പെടലിയില്‍ കൊണ്ടുവെയ്ക്കാന്‍ നോക്കേണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

നിര്‍മ്മാണത്തിലെ അപാകതയുണ്ടെങ്കില്‍ അത് പരിശോധിക്കുകയും അതിന്റെ സാങ്കേതിക പഠനം നടത്തേണ്ടതും അവര്‍ തന്നെയാണെന്നും കേന്ദ്രത്തിന്റെ പദ്ധതിക്ക് സര്‍ക്കാര്‍ പശ്ചാത്തലം ഒരുക്കിക്കൊടുക്കുന്നതേയുള്ളെന്നും പറഞ്ഞു. തൃശൂര്‍ പ്രസ്‌ക്ലബ്ബില്‍ സംവാദ പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. രാഹുലിന്റെ അറസ്റ്റ് തടഞ്ഞത് കോടതിയുടെ സ്വാഭാവിക നടപടിയാണെന്നും രാഹുല്‍ കര്‍ണാടകയില്‍ സഹായം കിട്ടിയിട്ടുണ്ടെങ്കില്‍ അത് ഇവിടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ അറിയാതെയാകില്ലെന്നും പറഞ്ഞു.

പിഎംശ്രീ നിലപാടില്‍ ആദ്യം മുതല്‍ എടുത്ത നിലപാടില്‍ തന്നെയാണ് സംസ്ഥാനം ഇപ്പോഴും തുടരുന്നതെന്നും സിപിഐ ഇടതുപക്ഷത്തിനൊപ്പം അവരുമായി സിപിഐഎമ്മിന് നല്ല ബന്ധമാണെന്നും പറഞ്ഞു. പിഎംശ്രീ ഇല്ലെങ്കില്‍ വിദ്യാഭ്യാസരംഗം തകരില്ല. പിഎംശ്രീ പദ്ധതി എന്നാല്‍ ചില സ്‌കൂളുകള്‍ നന്നാക്കലാണ്. ്എന്നാല്‍ സംസ്ഥാനസര്‍ക്കാര്‍ കേരളത്തിലെ സ്‌കൂളുകള്‍ നവീകരിക്കാന്‍ 5000 കോടിയാണ് ചെലവിട്ടത്.

കോണ്‍ഗ്രസ് ഭരിക്കുന്ന ഇടങ്ങളില്‍ പിഎം ശ്രീ നടപ്പിലാക്കി. പുത്തന്‍ വിദ്യാഭ്യാസത്തോട് യോജിപ്പില്ല. ഇക്കാര്യത്തില്‍ ഇടതുപക്ഷത്തിന് കൃത്യമായ നിലപാടുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന സ്ഥലത്ത് അത് നടപ്പാക്കാന്‍ പ്രയാസമുണ്ടായോ എന്നും ചോദിച്ചു.

Ads by Google
Saturday 06 Dec 2025 01.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google