Friday, March 20, 2026 Last Updated 12 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 04 Dec 2025 10.52 AM

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തെരച്ചിലില്‍ നിര്‍ണ്ണായക വിവരം ; ബംഗുരുവില്‍ എത്തിച്ച ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തു

uploads/news/2025/12/814310/rahul-mankoottathil-close.jpg

ബംഗലുരു: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയത്തില്‍ കുറ്റാരോപിതന് വേണ്ടി വ്യാപകമായി നടത്തുന്ന തെരച്ചിലിനിടയില്‍ രാഹുല്‍ മാങ്കൂട്ടത്തെ ബംഗലുരുവില്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍. കാര്‍ ഡ്രൈവറെയും സഹായിച്ച ഹോട്ടല്‍ ഉടമയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.കൂടുതല്‍ ആളുകളിലേക്കുള്ള സാധ്യതയാണ് ഇതിലൂടെ അന്വേഷണസംഘത്തിന് തുറന്നു കിട്ടിയിരിക്കുന്നത്.

അഞ്ചു ദിവസമാണ് എസ്‌ഐടി രാഹുലിനായി കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലൂടെ അന്വേഷണം നടത്തിവരികയാണ്. കസ്റ്റഡിയില്‍ എടുത്ത ഡ്രൈവറും ഹോട്ടലുടമയും മലയാളികളാണ്. കേസില്‍ നിര്‍ണ്ണായകമായ നീക്കമാണ് എസ്‌ഐടി നടത്തിയിരിക്കുന്നത്. ഇരുവരെയും രഹസ്യ കേന്ദ്രത്തില്‍ വെച്ച് ചോദ്യം ചെയ്യുകയാണ്. ബംഗലുരുവില്‍ നിന്നും നഗരത്തിന് പുറത്തേക്ക് എത്തിച്ച ഡ്രൈവറാണ് ഇയാളെന്നാണ് വിവരം.

തമിഴ്‌നാട്ടില്‍ നിന്നും ഉള്‍നാടന്‍ വഴികളിലൂടെ രാഹുലിനെ ഇയാള്‍ ബംഗലുരുവില്‍ എത്തിച്ചെന്നാണ് പുറത്തുവരുന്ന വിവരം. ഇയാള്‍ റിയല്‍ എസ്‌റ്റേറ്റുകാരന്റെ ഡ്രൈവറാണെന്ന് കരുതുന്നു. പ്രദേശവാസിയായ മറ്റൊരു ഡ്രൈവറെയും പോലീസ് തെരയുന്നുണ്ട്.

രാഹുലിന് ബംഗലുരുവില്‍ വലിയ സൗകര്യം നല്‍കപ്പെട്ടു എന്നാണ് സൂചനകള്‍. കര്‍ണാടകയില്‍ രാഹുലിനെ സഹായിക്കാന്‍ ആളുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. ബംഗലുരുവില്‍ രാഹുലിനെ എത്തിച്ച ശേഷം ഇയാള്‍ മടങ്ങിയെന്നാണ് വിവരം. രാഹുല്‍ മറ്റൊരു വാഹനത്തില്‍ കയറിപ്പോകുകയും ചെയ്തു. കര്‍ണാടകയിലെ യൂത്ത്‌കോണ്‍ഗ്രസ് നേതാവിന്റെ സഹായത്തിലാണ് രാഹുല്‍ സ്ഥലം മാറിയതെന്നാണ് വിവരം.

Ads by Google
Thursday 04 Dec 2025 10.52 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google