Friday, March 20, 2026 Last Updated 13 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 02 Dec 2025 09.55 AM

പട്ടിണിയും വിശപ്പുമായി തെരുവില്‍ കിടന്നു, കണ്ടവരൊക്കെ തൊഴിച്ചു ; മലേഷ്യയില്‍ കുടുങ്ങിയ ഇന്ത്യാക്കാരന് ഒടുവില്‍ മോചനം

uploads/news/2025/12/813881/malasia.jpg

ക്വാലലമ്പൂര്‍: തൊഴിലുടമ പാസ്‌പോര്‍ട്ട് തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് മലേഷ്യയില്‍ കുടുങ്ങിപ്പോയ തമിഴ്‌നാട് സ്വദേശിയ്ക്ക് ഒടുവില്‍ മോചനം. സഫിയുദ്ദീന്‍ പക്കീര്‍ മൊഹമ്മദ് ഇന്ത്യയിലേക്ക് ഇന്ന് തിരിക്കും. തലചായ്ക്കാന്‍ ഇടമില്ലാതെ ക്വാലലമ്പൂരിലെ കടത്തിണ്ണയില്‍ കിടന്ന് ഉറങ്ങാന്‍ വിധിക്കപ്പെട്ട പലതരം മര്‍ദ്ദനത്തിനും ബാങ്ക് സുരക്ഷാ ജീവനക്കാരാല്‍ വെള്ളമൊഴിക്കപ്പെട്ടും കഴിയേണ്ടി വന്ന സഫിയുദ്ദീന്റെ ദുരിതജീവിതം മലേഷ്യന്‍ മാധ്യമങ്ങള്‍ വഴിയാണ് ആദ്യം പുറത്തുവന്നത്.

സുരക്ഷാജീവനക്കാര്‍ സഫിയുദ്ദീനെ മര്‍ദ്ദിക്കുന്നതിന്റെയും വെള്ളമൊഴിക്കുന്നതിന്റെയുമെല്ലാം വീഡിയോകള്‍ സുരക്ഷാ ക്യാമറയില്‍ പതിയുകയും അത് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയും 39 കാരനായ ഇന്ത്യാക്കാരന് നേരെ സഹാനുഭൂതി ഉയരുകയും ചെയ്തിരുന്നു. ഇതോടെ വിഷയത്തില്‍ ഇടപെട്ട ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സഫിയുദ്ദീനുമായി കൂടിക്കാഴ്ച നടത്തുകയും പാസ്‌പോര്‍ട്ട് തിരികെ നല്‍കുകയും ചെയ്തിരുന്നു. ഡിസംബര്‍ 1 നായിരുന്നു ഇന്ത്യന്‍ എംബസി അധികൃതര്‍ സഫിയുദ്ദീനുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യന്‍ അധികൃതര്‍ക്ക് പുറമേ സഫിയുദ്ദീന്റെ മുന്‍ തൊഴിലുടമയുടെ പ്രതിനിധികളും കൂട്ടികാഴ്ച്ചയ്ക്ക ഉണ്ടായിരുന്നു. ഇവര്‍ സഫിയുദ്ദീന്റെ പിടിച്ചുവെച്ച പാസ്‌പോര്‍ട്ട് മടക്കി നല്‍കി.

ഇന്ത്യാക്കാരന്റെ ദുരിതകഥ ഇങ്ങിനെ

2024 ലായിരുന്നു തമിഴ്‌നാട്ടില്‍ നിന്നും സഫിയുദ്ദീന്‍ പക്കീര്‍ മൊഹമ്മദ് മലേഷ്യയിലേക്ക് ജോലിക്കായി പോയത്. ഭാര്യയും രണ്ടു മക്കളുമുള്ള കുടുംബത്തെ പോറ്റാന്‍ പാചക ജോലിക്കായി മലേഷ്യയില്‍ ഇറങ്ങിയ ഇദ്ദേഹം 2024 മാര്‍ച്ചില്‍ ക്വാലലംപൂരിലെ ശ്രീ ഗോംബാക്കിലെ ഒരു ഹോട്ടലില്‍ ജോലിക്ക് കയറുകയും ചെയ്തിരുന്നു. എന്നാല്‍ പെട്ടെന്ന് തന്നെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. വര്‍ക്ക് പെര്‍മിറ്റിനും ഹെല്‍ത്ത് കെയറിനുമായി തൊഴിലുടമയ്ക്ക് ഒരു വന്‍തുക നല്‍കണ്ടേതുണ്ടായിരുന്നു. ഈ പണം നല്‍കാതിരുന്നതിനെ തുടര്‍ന്ന് തൊഴിലുടമ ഇയാളുടെ ശമ്പളം മാസങ്ങളോളം പിടിച്ചുവെയ്ക്കാന്‍ തുടങ്ങി. ശമ്പളം കിട്ടാതായതോടെ കുടുംബത്തിന് അയയ്ക്കാനും കഴിയാതെയായി.

തുടര്‍ന്ന് മുഹമ്മദ് ഇന്ത്യയിലേക്ക് മടങ്ങാതിരിക്കാന്‍ പാസ്‌പോര്‍ട്ടും പിടിച്ചുവെച്ചു. ജോലി ഉപേക്ഷിച്ചുപോകാനും തൊഴിലുടമ അനുവദിച്ചില്ല. ഇതോടെ ആറു മാസം മുമ്പ് ഇയാള്‍ ജോലി നിര്‍ത്തി. ഇതോടെ പണമോ പാസ്‌പോര്‍ട്ടോ തൊഴിലോ തലചായ്ക്കാന്‍ ഇടമോ ഇല്ലാത്ത സാഹചര്യത്തില്‍ തെരുവില്‍ കഴിയാന്‍ നിര്‍ബ്ബന്ധിതമാകുകയും ചെയ്തു.

തെരുവില്‍ കഴിയാന്‍ വിധിക്കപ്പെട്ടു

ആംബാങ്കിന്‍െ റതമന്‍ മലുരി ബ്രാഞ്ചിന് പുറത്ത് ഏതാനും ദിവസം മുമ്പ് ഉറങ്ങിയപ്പോഴായിരുന്നു ജീവനക്കാര്‍ അപമാനിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്. മുഹമ്മദിനെ ഓടിക്കാന്‍ വിനതാജീവനക്കാര്‍ ടാപ്പില്‍ ഓസ് പിടിച്ച് മുഹമ്മദിന്റെ മുകളിലേക്ക് ഒഴുക്കി വിടുന്നതും ഇയാള്‍ പിന്നീട് ബാങ്കിന്റെ പുറത്ത് ഒരു വശത്തായി ഇരിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇത് ഓണ്‍ലൈനില്‍ വ്യാപക ശ്രദ്ധ നേടുകയുണ്ടായി.

പിന്നാലെ ഒരാള്‍ വന്ന് ഓടിക്കാന്‍ മുഹമ്മദിനെ തൊഴിക്കുന്നതും കാണാം. താന്‍ വളരെ ദുര്‍ബ്ബലനായിരുന്നെന്നും വിശപ്പും മാനസീക സമ്മര്‍ദ്ദവും വിഷാദവും ഏറ്റ നിലയിലായിരുന്നെന്നും ബാങ്കിന് പുറത്ത് കിടന്നുറങ്ങുന്ന തന്റെ രംഗം വൈറലാകുമെന്ന് കരുതിയിരുന്നെന്നും മൊഹമ്മദ് പറഞ്ഞു. എങ്ങിനെയെങ്കിലൂം വീട്ടില്‍ പോയാല്‍ മതിയെന്ന നിലയിലായിരുന്നു താനെന്നും മൊഹമ്മദ് പറയുന്നു.

Ads by Google
Tuesday 02 Dec 2025 09.55 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google