Friday, March 20, 2026 Last Updated 15 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Monday 01 Dec 2025 07.43 AM

പരാതിക്കാരിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു ; സന്ദീപ് വാര്യരെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി

uploads/news/2025/12/813701/sandeep-warrier.jpg

പാലക്കാട്: അതിജീവിതയെ അപമാനിച്ചെന്ന കേസില്‍ കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യരെ ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച പരാതിക്കാരിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന സംഭവത്തിലാണ് ചോദ്യം ചെയ്യുക. അതേസമയം ഇരയുടെ ഐഡന്റിറ്റി മനപ്പൂര്‍വ്വം വെളിപ്പെടുത്തിയിട്ടില്ലെന്നാണ് സന്ദീപ്‌വാര്യരുടെ നിലപാട്.

കേസില്‍ നാലാം പ്രതിയാണ് സന്ദീപ് വാര്യരെ പാലക്കാട് തുടരുന്ന അന്വേഷണ സംഘമായിരിക്കും ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സന്ദീപ് വാര്യര്‍ക്ക് എസ്ഐടി നിര്‍ദേശം നല്‍കുമെന്നാണ് വിവരം. കേസില്‍ മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കലാണ് ഒന്നാം പ്രതി. കേസിലെ അഞ്ചാം പ്രതിയായ രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ അടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതിജീവിതയ്ക്ക് എതിരായി ലൈംഗികച്ചുവയുള്ള പരാമര്‍ശം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്താണ് അറസ്റ്റ്.

ഇരയുടെ ഐഡന്റിറ്റി മനപ്പൂര്‍വ്വം എവിടെയും വെളിപ്പെടുത്തിയിട്ടില്ലെന്ന് സന്ദീപ് വാര്യരുടെ ന്യായീകരണം. ഒരു വര്‍ഷം മുന്‍പ് പങ്കെടുത്ത കല്യാണത്തിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പങ്ക് വച്ചിരുന്നു. അത് പലരും ദുരുപയോഗം ചെയ്തു. ശ്രദ്ധയില്‍പ്പെട്ടതോടെ ഡിലീറ്റ് ചെയ്തു.

Ads by Google
Monday 01 Dec 2025 07.43 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google