Friday, March 20, 2026 Last Updated 10 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 30 Nov 2025 06.09 PM

പാലക്കാട് പശുവിന്റെ അടുത്തുകൂടെ നടന്നുപോകുന്നതിനിടെ ഒരാള്‍ കുത്തേറ്റു മരിച്ചു

ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.
uploads/news/2025/11/813608/death images.gif
photo; representative image

പാലക്കാട്: പശുവിന്റെ അടുത്തുകൂടെ നടന്നുപോകുന്നതിനിടെ കുത്തേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. അയിലൂര്‍ തിരുവഴിയാട് അരിപ്പാറവീട്ടില്‍ അജിത് പ്രസാദ്(60) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്.

അയല്‍വാസിയുടെ പശുവിനെ മേയ്ക്കാന്‍ അജിത്തിന്റെ വീട്ടുവളപ്പില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു. മേയുന്നതിനിടെ അടുത്തുകൂടെ പോയ അജിത്തിനെ പശു കുത്തുകയായിരുന്നു. കൊമ്പുകൊണ്ട് വയറിന് ഗുരുതര പരിക്കേറ്റ അജിത്തിനെ ആദ്യം നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.പെയിന്റിംഗ് തൊഴിലാളിയായിരുന്നു അജിത്ത്. പിതാവ്: പരേതനായ രാമകൃഷ്ണന്‍, അമ്മ: വത്സല, സഹോദരി: അജിത.

Ads by Google
Sunday 30 Nov 2025 06.09 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google