Friday, March 20, 2026 Last Updated 13 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 30 Nov 2025 05.51 PM

കണ്ണൂരിൽ കോടികളുടെ തട്ടിപ്പ്; കർണാടക സ്വദേശിയിൽ നിന്നും 61 കോടി രൂപയിലധികം തട്ടിയെടുത്ത പ്രതികൾ പിടിയില്‍

in

കണ്ണൂര്‍: കോടികളുടെ തട്ടിപ്പ് നടത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍. മയ്യില്‍ സ്വദേശികളായ ദമ്പതികളും മകനുമാണ് അറസ്റ്റിലായത്. കര്‍ണാടക സ്വദേശിയില്‍ നിന്ന് 61 കോടി 86 ലക്ഷം രൂപ തട്ടി എന്നതാണ് കേസ്. മയ്യില്‍ സ്വദേശികളായ രാധാകൃഷ്ണന്‍, ഭാര്യ ഷീബ, മകന്‍ ഷാരോണ്‍ എന്നിവരാണ് പിടിയിലായത്. കണ്ണൂരില്‍ വീടും സ്ഥലവും നല്‍കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. ദക്ഷിണ കന്നഡ സ്വദേശി വലേരിയന്‍ ആല്‍ബര്‍ട്ട് ഡിസൂസയാണ് തട്ടിപ്പിനിരയായത്.

തട്ടിപ്പിന് ഇരയായി എന്ന് മനസിലാക്കിയ ആല്‍ബര്‍ട്ട് ഡിസൂസ മയ്യില്‍ പൊലീസിന് പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ദമ്പതികളും മകനും അറസ്റ്റിലായത്. രാധാകൃഷ്ണന്റെ മറ്റൊരു മകന്‍ രാഹുല്‍ ഒളിവില്‍ കഴിയുകയാണ്, ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Ads by Google
Sunday 30 Nov 2025 05.51 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google