Friday, March 20, 2026 Last Updated 12 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 30 Nov 2025 12.35 PM

കോഴിക്കോട് ആത്മീതയുടെ പേരില്‍ കോടികളുടെ തട്ടിപ്പ്: മൂന്നുപേര്‍ അറസ്റ്റില്‍

kozhikode, 3, people  arrest, money, fraud, spirituality

കോഴിക്കോട്: ആത്മീയതയുടെ മറവില്‍ കോടികളുടെ തട്ടിപ്പ്. ആത്മീയ ഗുരുവാണെന്നും ഏത് അസുഖവും സിദ്ധിയിലൂടെ കണ്ടെത്തി ഭേദപ്പെടുത്തിക്കൊടുക്കുമെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ കോഴിക്കോട് നിന്നും മൂന്നുപേരെ പോലീസ് പിടികൂടി. മലപ്പുറം കോഡൂര്‍ സ്വദേശി പി സി എച്ച് ഷംസുദ്ദീന്‍, മലപ്പുറം പുലാമന്തോള്‍ സ്വദേശി മന്നേങ്കല്‍ കണ്ണന്തൊടി മുഹമ്മദ് ബഷീര്‍, കോഴിക്കോട് നാദാപുരം വളയം സ്വദേശി പടിഞ്ഞാറയില്‍ റഫീഖ് എന്നിവരെയാണ് തൊട്ടില്‍പ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. തളീക്കര മണിയിലംകണ്ട എ കെ മുഹമ്മദ് ആദിലിന്റെ രണ്ട് കോടി രൂപയോളം തട്ടിയെടുത്തെന്ന പരാതിയിലാണ് പ്രതികള്‍ പിടിയിലായത്.

Ads by Google
Sunday 30 Nov 2025 12.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google