Friday, March 20, 2026 Last Updated 11 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Friday 28 Nov 2025 01.31 PM

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ലുക്കൗട്ട് നോട്ടീസ് ; വിദേശത്തേക്ക് കടക്കാതിരിക്കാന്‍ നടപടി

uploads/news/2025/11/813271/rahul-mankoottam-police.gif

തിരുവനന്തപുരം: ഇര പരാതി നല്‍കിയതിനെ തുടര്‍ന്ന് മുങ്ങിയിരിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരേ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ബ്യൂറോ എമിഗ്രേഷന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വിദേശത്തേക്ക് കടക്കാതിരിക്കാനാണ് നടപടി. വിമാനത്താവളങ്ങളില്‍ നോട്ടീസ് പതിച്ചു.

യുവതിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ നഗ്ന വീഡിയോ ചിത്രീകരിച്ചുവെന്നും വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്നും മൊഴിയില്‍ പറയുന്നു. മൂന്ന് തവണ ബലാത്സംഗം ചെയ്തു. ആദ്യം തൃക്കണ്ണാപുരത്തെ ഫ്ളാറ്റില്‍ വെച്ച് ബലാത്സംഗം ചെയ്തു. പിന്നീട് പാലക്കാട്ടെ ഫ്ളാറ്റില്‍ എത്തിച്ചും ബലാത്സംഗം ചെയ്തു.

സ്വകാര്യ ദൃശ്യങ്ങള്‍ സ്വന്തം മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതാണ് പരാതി നല്‍കാന്‍ വൈകിയതെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍. വീഡിയോ കാണിച്ചായിരുന്നു പാലക്കാട്ട് വെച്ച് അതിക്രമം നടത്തിയത്. 2025 മെയ് 30-ന് രാഹുലിന്റെ സുഹൃത്ത് ജോബി ജോസഫാണ് കൈമനത്തെ കാറില്‍ വെച്ച് ഗുളിക കൈമാറിയതെന്നും എഫ്ഐആറില്‍ പറയുന്നു.

കഴിഞ്ഞ ദിവസം വൈകിട്ടോടെ അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെ അഞ്ചു മണിയോടെയാണ് രാഹുലിന്റെ ഫോണ്‍ സ്വിച്ച് ഓഫായത്. ഇന്ന് രാവിലെ ഏഴരയോടെ രാഹുലിന്റെ ഫോണ്‍ സ്വിച്ച് ഓണായെങ്കിലും വീണ്ടും സ്വിച്ച് ഓഫായിരിക്കുകയാണ്.

Ads by Google
Friday 28 Nov 2025 01.31 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google