Friday, March 20, 2026 Last Updated 9 Min 45 Sec ago Malayalam Edition
Todays E paper
Ads by Google
Friday 28 Nov 2025 10.13 AM

ഗര്‍ഭഛിദ്രത്തിനുള്ള മരുന്നെത്തിച്ചത് സുഹൃത്ത് ; കഴിച്ചെന്ന് വീഡിയോകോളില്‍ രാഹുല്‍ ഉറപ്പുവരുത്തി

uploads/news/2025/11/813251/rahul-mankoottathil12.jpg

തിരുവനന്തപുരം: ലൈംഗികാപവാദകേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ബ്ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും മരുന്നെത്തിച്ചത് രാഹുലിന്റെ സുഹൃത്താണെന്നും യുവതിയുടെ മൊഴി. മരുന്ന് എത്തിച്ചു നല്‍കിയത് രാഹുലിന്റെ സുഹൃത്താണെന്നും ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക കഴിച്ചു എന്നത് രാഹുല്‍ വീഡിയോ കോളിലൂടെ ഉറപ്പാക്കിയെന്നും മൊഴിയില്‍ പറയുന്നു. യുവതി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസം കേസെടുത്ത ശേഷമാണ് യുവതിയുടെ മൊഴിയെടുത്തത്.

ഗുളിക കഴിച്ചശേഷം തനിക്ക് ഗുരുതര ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടറെയാണ് സമീപിച്ചതെന്നും പരാതിക്കാരി പറയുന്നു. ആശുപത്രിയും ഡോക്ടറെയും പോലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ഗര്‍ഭഛിദ്രം നടത്താനായി രാഹുല്‍ ഭീഷണിപ്പെടുത്തിയതായും മൊഴിയില്‍ പറഞ്ഞിട്ടുണ്ട്. യുവതി പരാതി നല്‍കിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ പോയിരിക്കുകയാണ്. രാഹുലിന്റെയും അടുപ്പമുള്ളവരുടേയും ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

രാഹുലിന്റെ അടുത്ത സുഹൃത്തായ വ്യാപാരിയായ അടൂര്‍ സ്വദേശിക്കായും പോലീസ് തെരച്ചില്‍ നടത്തുന്നുണ്ട്. ഇതിനിടയില്‍ രാഹുലിനെതിരേ പ്രതിഷേധത്തിനൊരുങ്ങുകയാണ് വിവിധ പാര്‍ട്ടികളുടെ യുവജന സംഘടനകളും. എസ്എഫ്‌ഐ യും ഡിവൈഎഫ്‌ഐ യും പ്രതിഷേധ പരിപാടികള്‍ തീരുമാനിച്ചിരിക്കുകയാണ്. പ്രതിഷേധം കണക്കിലെടുത്ത് രാഹുലിന്റെ വീടിന് പോലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ പോലീസിനെ എത്തിച്ച് പ്രവേശന കവാടത്തില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ്.

Ads by Google
Friday 28 Nov 2025 10.13 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google