Friday, March 20, 2026 Last Updated 8 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 25 Nov 2025 08.50 PM

എസ്ഐആർ: ഒരു കോടിയിലധികം ഫോമുകള്‍ ഡിജിറ്റൈസ് ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

1,06,81,040 ഫോമുകളാണ് ഡിജിറ്റൈസ് ചെയ്തത്.
sir

ഒരു കോടിയിലധികം ഫോമുകള്‍ കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ ബിഎൽഒമാര്‍ ഡിജിറ്റൈസ് ചെയ്തു. 1,06,81,040 ഫോമുകളാണ് ഡിജിറ്റൈസ് ചെയ്തത്.

വിതരണം ചെയ്ത ഫോമുകളിൽ 38.45 ശതമാനം ഡിജിറ്റൈസ് ചെയ്തെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. കണ്ടെത്താൻ കഴിയാത്ത വോട്ടര്‍മാരുടെ എണ്ണം 2,81,608 ആയി ഉയര്‍ന്നെന്നും ഡോ. രത്തൻ ഖേൽക്കര്‍ പറഞ്ഞു. അൻപതിൽ താഴെ ഫോമുകള്‍ മാത്രം ഡിജിറ്റൈസ് ചെയ്ത ബിഎൽഒമാരുമായി അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ അറിയാനായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വീഡിയോ കോണ്‍ഫറൻസ് വഴി സംസാരിക്കുകയും ചെയ്യുകയുണ്ടായി.

Ads by Google
Tuesday 25 Nov 2025 08.50 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google