Wednesday, March 18, 2026 Last Updated 3 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 25 Nov 2025 01.49 PM

‘ ഒരു പിതാവിന് ഇതിലും സന്തോഷം മറ്റെന്താണ്, ഞാൻ എപ്പോഴും അവൾക്കൊപ്പം ഉണ്ടാകും’; മകൾക്ക് ആശംസകൾ നേർന്ന് രാജ് അർജുൻ

raj-arjun-
photo-www.instagram.com/rajarjunofficial/

ഒരു ബാലതാരമായി എത്തി, ഇപ്പോൾ ഒരു മുൻനിര നായികയായി അരങ്ങേറ്റം കുറിക്കുന്ന സാറ അർജുനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. നടൻ രാജ് അർജുന്റെ മകളാണ് സാറ. പരസ്യ ചിത്രങ്ങളിലൂടെയും മറ്റും അഭിനയത്തിലേയ്ക്ക് ആദ്യ ചുവടു വച്ച സാറ, ബാലതാരമായി നിരവധി സിനികളിലൂടെ ആരാധക മനസ്സിൽ ഇടംനേടി. ആൻമരിയ കലിപ്പിലാണ് എന്ന ഒറ്റ സിനിമ മതി മലയാളികൾക്ക് ഈ കൊച്ചുമിടുക്കിയെ ഓർത്തിരിക്കാൻ. എന്നാൽ കുട്ടിക്കുറുമ്പുകൾ കാണിച്ചു നടന്ന ആ ബാലതാരം ഇന്ന് ബോളിവുഡിലെ സൂപ്പർഹിറ്റ് നായികയാകാനുള്ള തയ്യാറെടുപ്പിലാണ്.

രണ്‍വീര്‍ സിങ്ങിന്റെ ഏറ്റവും പുതിയ ചലച്ചിത്രം 'ധുരന്ദറി'ലൂടെയാണ് നായികയായുള്ള സാറയുടെ അരങ്ങേറ്റം. ചിത്രത്തിൻ്റെ ടീസർ ലോഞ്ചിനെത്തിയ സാറയുടെ ചിത്രങ്ങൾ വളരെ വേഗം സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇതിനൊപ്പം ശ്രദ്ധേയമായത്. സാറയുടെ പിതാവും നടനുമായ രാജ് അർജുൻ്റെ വികാരനിർഭരമായ ഒരു കുറിപ്പാണ്.

‘സാറ തന്റെ കഠിനാധ്വാനത്തിലൂടെയാണ് ഈ ലക്ഷ്യസ്ഥാനം കൈവരിക്കുന്നത്. സത്യസന്ധത, നിരന്തരമായ സ്വയം രൂപപ്പെടുത്തൽ... ഒരു പിതാവിന് ഇതിലും സന്തോഷം മറ്റെന്താണ്. ഞാൻ എപ്പോഴും അവൾക്കൊപ്പം ഉണ്ടാകും, അവളുടെ ശക്തിയായി, ആത്മാവിൽ അനുഗമിച്ചുകൊണ്ട്, ആവശ്യമുള്ളപ്പോഴെല്ലാം എൻ്റെ അനുഭവങ്ങൾ കൊണ്ട് പിന്തുണ നൽകി.’ എന്നാണ് രാജ് അർജുൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷങ്ങളിൽ സാറയുടെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലായത് മണിരത്നം ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയിൻ സെൽവൻ' ആയിരുന്നു. ഐശ്വര്യ റായി അവതരിപ്പിച്ച നന്ദിനിയുടെ കുട്ടിക്കാലമായിരുന്നു സാറ അഭിനയിച്ചത്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങിയ ഈ ചിത്രം ആഗോളതലത്തിൽ 800 കോടിയിലധികം നേടി. മികച്ച ബാലതാരത്തിൽ നിന്ന് മുൻനിര നായികയിലേക്കുള്ള സാറയുടെ മാറ്റം ഏവരും അത്ഭുതത്തോടെയാണ് നോക്കി കാണുന്നത്.

Ads by Google
Tuesday 25 Nov 2025 01.49 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google