Wednesday, March 18, 2026 Last Updated 1 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 25 Nov 2025 11.58 AM

‘ഓരോ ഫ്രെയിമിലും ഓരോ ഹൃദയത്തിലും വെളിച്ചം വിതറിയ ഒരു ഇതിഹാസം; ധരംജി നിങ്ങളെ ഒരുപാട് മിസ് ചെയ്യും...’ ധര്‍മ്മേന്ദ്രയുടെ വേര്‍പാടില്‍ ആലിയ ഭട്ട്

ബോളിവുഡിന്റെ ഇതിഹാസതാരം ധര്‍മ്മേന്ദ്രയുടെ വേര്‍പാടില്‍ സിനിമാലോകം മുഴുവന്‍ അനുശോചനം പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോഴിതാ ആലിയ ഭട്ടും വൈകാരികമായ ആദരാഞ്ജലി അർപ്പിച്ച് ‘റോക്കി ഔർ റാണി കീ പ്രേം കഹാനി’യില്‍ നിന്നുള്ള ഹൃദയസ്പര്‍ശിയായ ചിത്രം പങ്കിടുകയാണ്.
Alia Bhatt , legendary actor Dharmendra
Alia Bhatt mourns Dharmendra (Image Source: Instagram)

ബോളിവുഡിന്റെ ‘ഹീ മാന്‍’ എന്നറിയപ്പെട്ടിരുന്ന ഇതിഹാസ നടന്‍ ധര്‍മ്മേന്ദ്രയുടെ വേര്‍പാടിന്റെ നൊമ്പരമാണ് ആരാധകരും ബോളിവുഡ് താരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുന്നത്. പലരും ഇതിഹാസ താരത്തിനൊപ്പം പങ്കിട്ട നിമിഷങ്ങളും സ്ക്രീന്‍ സ്പേസ് പങ്കിട്ടതുമാണ് കുറിക്കുന്നത്. മിക്ക താരങ്ങളും ഇത്രയും പോസിറ്റീവായ ഒരു വ്യക്തിയെ കണ്ടിട്ടില്ലെന്നും നിമിഷങ്ങള്‍ പങ്കിടാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമാണെന്നും ബിഗ്സ്ക്രീനില്‍ ധര്‍മ്മേന്ദ്ര എന്ന താരത്തിന്റെ വിടവ് നികത്താന്‍ മറ്റാര്‍ക്കും കഴിയില്ലെന്നുമാണ് കുറിക്കുന്നത്.
ഇപ്പോഴിതാ ധര്‍മ്മേന്ദ്രയ്ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിനുള്ള സന്തോഷവും ആ വേര്‍പാടിന്റെ നൊമ്പരവും കുറിക്കുകയാണ് ആലിയ ഭട്ട്. ഹിന്ദി സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളിലൊരാളുടെ വേർപാടിൽ ദുഃഖിക്കുന്ന സഹപ്രവർത്തകരോടും ആരാധകരോടും ചേര്‍ന്നു നിന്ന് ‘റോക്കി ഔര്‍ റാണി കി പ്രേം കഹാനി’ എന്ന സിനിമയില്‍ നിന്ന് താരത്തോടൊപ്പമുള്ള ഹൃദയസ്പർശിയായ ഫോട്ടോയും പങ്കിട്ടാണ് ആലിയ ഭട്ട് ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കിട്ടിരിക്കുന്നത്. ‘‘ഓരോ ഫ്രെയിമിലും ഓരോ ഹൃദയത്തിലും വെളിച്ചം വിതറിയ ഒരു ഇതിഹാസം...നിങ്ങളെ മിസ്സ് ചെയ്യും, ധരം ജി...’’ എന്നാണ് ധര്‍മ്മേന്ദ്രയെ അനുസ്മരിച്ചും ആദരാഞ്ജലി അർപ്പിച്ചും വൈകാരിക ചിത്രം പങ്കുവച്ച് ആലിയ കുറിച്ചത്.
ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, കരൺ ജോഹർ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങൾ ധർമ്മേന്ദ്രയുടെ ദീർഘകാല സ്വാധീനത്തെയും ഊഷ്മളതയെയും അനുസ്മരിച്ച് ദുഃഖം പ്രകടിപ്പിച്ച് സോഷ്യല്‍ മീഡിയ കുറിപ്പുകള്‍ പങ്കുവച്ചു.

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായി കണക്കാക്കപ്പെടുന്ന ധർമ്മേന്ദ്ര, 1960-ലെ ‘ദിൽ ഭി തേരാ ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് തന്റെ കരിയർ ആരംഭിച്ചത്. തീവ്രമായ വേഷങ്ങളിലും കോമഡി വേഷങ്ങളിലും ഒരുപോലെ തന്റെ കഴിവ് തെളിയിച്ച ഈ താരത്തിന് 2012-ൽ ഇന്ത്യയിലെ മൂന്നാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ലഭിച്ചിരുന്നു. ഷാഹിദ് കപൂറും കൃതി സനോണും പ്രധാന വേഷങ്ങളിൽ എത്തിയ 2024-ലെ റൊമാൻസ് കോമഡി ചിത്രമായ ‘തേരീ ബാത്തോൻ മേം ഐസാ ഉൽഝാ ജിയ' എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.ധർമേന്ദ്ര അവസാനമായി അഭിനയിച്ച ‘ഇക്കിസ്’ എന്ന ചിത്രം ഡിസംബർ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്.

Ads by Google
Tuesday 25 Nov 2025 11.58 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google