Saturday, March 21, 2026 Last Updated 3 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 09 Oct 2025 12.52 PM

ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം : കേരളത്തില്‍ ഉടനീളം ബിജെപിയുടെ വന്‍ പ്രതിഷേധം

uploads/news/2025/10/804718/BJP-flag.gif

കൊച്ചി: ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ കേരളത്തില്‍ ഉടനീളം ബിജെപിയുടെ വന്‍ പ്രതിഷേധം വിവിധ ജില്ലകളില്‍ വിവിധ നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. പാലക്കാട് പോലീസ് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിവീശിയപ്പോള്‍ മറ്റുജില്ലകളില്‍ പ്രതിഷേധങ്ങള്‍ക്ക് നേരെ ജലപീരങ്കിപ്രയോഗം നടത്തുകയും ചെയ്തു.

മിക്ക ജില്ലകളിലും കളക്‌ട്രേറ്റുകളിലേക്കായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ മാര്‍ച്ച് നടന്നത്. പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് പ്രതിഷേധക്കാരെ തടയുകയും ചെയ്തു. കാസര്‍ഗോഡ്, കണ്ണൂര്‍, തൃശൂര്‍, കോഴിക്കോട്, പാലക്കാട്, എറണാകുളം, കൊല്ലം ജില്ലകളിലായിരുന്നു ബിജെപി വലിയ പ്രതിഷേധവുമായി എത്തിയത്. സര്‍ക്കാരിനെതിരേ മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകരെ പോലീസ് തടയുകയും ചെയ്തു. മിക്കയിടത്തും പോലീസ് നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കി. കൊല്ലത്തും പാലക്കാട്ടും പോലീസുമായി പ്രവര്‍ത്തകര്‍ ഉന്തുംതള്ളുമുണ്ടാക്കി.

പാലക്കാട് പോലീസ് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിവീശി. പാലക്കാട് ബിജെപി മാര്‍ച്ചില്‍ സംഘര്‍ഷം. അറസ്റ്റ് ചെയ്തു നീക്കാനുള്ള പോലീസിന്റെ ശ്രമം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതോടെ പോലസ്് ചെറിയ രീതിയിലുള്ള ലാത്തിച്ചാര്‍്ജ് നടത്തി. വനിതാപോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കയ്യേറ്റശ്രമം ഉണ്ടായതായി പോലീസ് പറഞ്ഞു. പാലക്കാട് ബിജെപിയുടെ വനിതാനേതാക്കള്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ജലപീരങ്കിയില്‍ ഒരു പ്രവര്‍ത്തകന്‍ വീണതാണ് പ്രകോപന പരമായി മാറിയത്.

കൊല്ലം കളക്‌ട്രേറ്റില്‍ അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കണം എന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ കളക്‌ട്രേറ്റിനുള്ളിലേക്ക് പോകാന്‍ ശ്രമം നടത്തിയെങ്കിലും ഗേറ്റ്പൂട്ടി പോലീസ് നീക്കം തടഞ്ഞു. എറണാകുളത്തും കണ്ണൂരിലും തൃശൂരുമെല്ലാം സമരക്കാര്‍ക്ക് നേരെ പലതവണ പോലീസിന് ജലപീരങ്കി പ്രയോഗിക്കേണ്ടി വന്നു. പോലീസ് പല തവണ ജലപീരങ്കി പ്രയോഗിച്ചു.

Ads by Google
Thursday 09 Oct 2025 12.52 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google