Friday, March 20, 2026 Last Updated 1 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 08 Oct 2025 08.44 AM

' ഇങ്ങേരുടെ പടത്തില്‍ അഭിനയിക്കാത്തതുകൊണ്ട് മോഹന്‍ലാല്‍ സൂപ്പര്‍സ്റ്റാര്‍ ആയി' ; അടൂരിനെതിരെ ബൈജു സന്തോഷ്

at, and

കഴിഞ്ഞ ദിവസമാണ് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ നടന്‍ മോഹന്‍ലാലിനെ സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചത്. ' വാനോളം മലയാളം ലാല്‍ സലാം' എന്ന പരിപാടിയിലൂടെയായിരുന്നു സംസ്ഥാനത്തിന്റെ ആദരം. പരിപാടിക്കിടെ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പ്രസംഗവും അതിന് മോഹന്‍ലാല്‍ നല്‍കിയ മറുപടിയും ചര്‍ച്ചയായിരുന്നു.

ഇപ്പോഴിതാ ഈ വിഷയത്തിലുളള നടന്‍ ബൈജു സന്തോഷിന്റെ പ്രതികരണം ശ്രദ്ധ നേടുകയാണ്. മുമ്പ് ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞ വാക്കുകളും ലാല്‍ സലാം പരിപാടിയിലെ മോഹന്‍ലാലിന്റെ മറുപടിയുമെല്ലാം ചേര്‍ത്തുവച്ചുളള വീഡിയോയുടെ താഴെയാണ് ബൈജു സന്തോഷ് പ്രതികരണവുമായി എത്തിയത്.

'ഇങ്ങേരുടെ പടത്തില്‍ അഭിനയിക്കാത്തതു െകാണ്ട് മോഹന്‍ലാല്‍ സൂപ്പര്‍ സ്റ്റാര്‍ ആയി' എന്നായിരുന്നു ബൈജുവിന്റെ കമന്റ്.

ലാല്‍ സലാം പരിപാടിയില്‍ സംസാരിക്കവെ, തനിക്ക് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചപ്പോള്‍ ഇതുപോലൊരു ആദരവ് കിട്ടിയിരുന്നില്ലെന്നായിരുന്നു അടൂര്‍ പറഞ്ഞത്. പിന്നീട് മോഹന്‍ലാല്‍ തന്റെ പ്രസംഗത്തിനിടെ ' എന്നെപ്പറ്റി ആദ്യമായി പറഞ്ഞ, അല്ല മുന്‍പ് പലപ്പോഴും സംസാരിച്ചിട്ടുളള അടൂര്‍ സാറിനും നന്ദി' എന്ന് പറയുകയായിരുന്നു. ഇത് വൈറലാവുകയും ചെയ്തു.

മോഹന്‍ലാലിനെ നായകനാക്കി താന്‍ എന്തുകൊണ്ട് ഇതുവരേയും സിനിമ ചെയ്തില്ല എന്ന ചോദ്യത്തിന് അടൂര്‍ നല്‍കിയ മറുപടിയും വൈറലായിരുന്നു. ''
മോഹന്‍ലാലിന് നല്ലവനായ റൗഡി ഇമേജാണ്. എനിക്ക് ആ ഇമേജ് പറ്റില്ല. റൗഡി എങ്ങനെയാണ് നല്ലവനാകുന്നത്. റൗഡി റൗഡി തന്നെയാണ്' എന്നാണ് ദ ന്യു ഇന്ത്യന്‍ എക്സ്പ്രസിന്റെ അഭിമുഖത്തില്‍ അടൂര്‍ പറഞ്ഞത്. ഈ വീഡിയോയും മോഹന്‍ലാലിന്റേയും അടൂരിന്റെ ലാല് സലാം വേദിയിലെ പ്രസംഗങ്ങളും കോര്‍ത്തിണക്കിയ വിഡിയോയുടെ താഴെയാണ് ബൈജു കമന്റുമായെത്തിയത്.

Ads by Google
Wednesday 08 Oct 2025 08.44 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google