Friday, March 20, 2026 Last Updated 1 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 30 Sep 2025 03.50 PM

' വര്‍ഷങ്ങള്‍ ഇത്ര വേഗത്തില്‍ പോയത് എങ്ങനെയെന്ന് ദൈവത്തിനറിയാം' ; ഹന്‍സികയ്ക്ക് പിറന്നാള്‍ ആശംസിച്ച് സിന്ധു കൃഷ്ണ

birthday

നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കൃഷ്ണകുമാറും കുടുംബവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മക്കളായ അഹാനയും, ദിയയും, ഇഷാനിയും, ഹന്‍സികയുമെല്ലാം മലയാളികള്‍ക്ക് സുപരിചിതരാണ്.

ഇപ്പോള്‍ ഹന്‍സികയുടെ 20-ാം ജന്മദിനത്തില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അമ്മ സിന്ധു കൃഷ്ണ. ഹര്‍സികയ്‌ക്കൊപ്പമുളള കുട്ടിക്കാലത്തെ ഏതാനും ചിത്രങ്ങള്‍ക്കൊപ്പമാണ് സിന്ധു കൃഷ്ണയുടെ പിറന്നാള്‍ ആശംസ.

എന്റെ ഹന്‍സു കുഞ്ഞിന്റെ ജന്മദിനം. നീ എന്റെ കൊച്ചു കുഞ്ഞായിരിക്കണമെന്ന് ഞാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു. വര്‍ഷങ്ങള്‍ ഇത്ര വേഗത്തില്‍ പോയത് എങ്ങനെയെന്ന് ദൈവത്തിനറിയാം.. നിന്നോടൊപ്പമുള്ള 20 വര്‍ഷങ്ങള്‍ എന്റെ ജീവിതത്തിലെ ഏറ്റവും ആശ്വാസകരമായ ഘട്ടമായിരുന്നു.. നിന്റെ ആലിംഗനങ്ങളും ചുംബനങ്ങളും എല്ലായ്പ്പോഴും ഞാന്‍ ഉണ്ടായിരിക്കണമെന്ന നിന്റെ ആവശ്യവും എന്റെ ഹൃദയം നിറച്ചു. ഹാന്‍സു എന്റെ കുഞ്ഞിന് ജന്മദിനാശംസകള്‍- സിന്ധു കൃഷ്ണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Ads by Google
Tuesday 30 Sep 2025 03.50 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google