Friday, March 20, 2026 Last Updated 3 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 14 Sep 2025 03.56 PM

‘നിങ്ങൾ ഞങ്ങളുടെ കുടുംബത്തിന്റെ ഹൃദയമാണ്’; അമ്മയക്ക് പിറന്നാള്‍ ആശംസകളുമായി നയന്‍താര

nayanthara
photo-www.instagram.com/nayanthara/

അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് നടി നയന്‍താര. തന്റെ കുട്ടിക്കാലത്തെ ഒരു ത്രോബാക്ക് ചിത്രം പങ്കിട്ടുകൊണ്ടായിരുന്നു നയന്‍താരയുടെ ആശംസ. ചിത്രത്തില്‍ നയന്‍താരയുടെ കവിളില്‍ അമ്മ ചുംബനം നല്‍കുന്നതായി കാണാം. ഇവര്‍ക്കൊപ്പം സഹോദരന്‍ ലെനു കുര്യനും ചിത്രത്തിലുണ്ട്.

‘എന്റെ പ്രിയപ്പെട്ട അമ്മയ്ക്ക് ജന്മദിനാശംസകള്‍. ഞങ്ങളുടെ ജീവിതത്തിലേക്ക് നിങ്ങള്‍ ചൊരിഞ്ഞ സ്‌നേഹത്തിനും ത്യാഗങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും വാക്കുകള്‍ ഒരിക്കലും മതിയാകില്ല. നിങ്ങള്‍ ഞങ്ങളുടെ കുടുംബത്തിന്റെ ഹൃദയമാണ്. ഞങ്ങള്‍ എടുക്കുന്ന ഓരോ ചുവടും പിന്നിലെ ശക്തിയും , ഓരോ ദിവസവും പ്രപഞ്ചത്തിന് ഞങ്ങള്‍ നന്ദി പറയുന്നു. നിങ്ങളെ സ്‌നേഹിക്കുന്നു അമ്മ’ നയന്‍താര ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി കുറിച്ചു.

nayanthara

അതേസമയം ഒരുപിടി നല്ല ചിത്രങ്ങളാണ് നയന്‍താരയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ഡിയര്‍ സ്റ്റുഡന്റ്, മന ശങ്കര വര പ്രസാദ് ഗരു, മന്നങ്ങാട്ടി സിന്‍സ് 1960', 'പാട്രിയറ്റ്', 'മൂക്കുത്തി അമ്മന്‍ 2', 'റക്കായി', 'മെഗാ157' എന്നിവയാണ്നയന്‍താരയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.

ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ യാഷ് നായകനാകുന്ന ടോക്‌സിസ് : എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്‌സ് എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്.

Ads by Google
Sunday 14 Sep 2025 03.56 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google