Friday, March 20, 2026 Last Updated 1 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 14 Sep 2025 02.08 PM

അതെ , ഓണം കഴിഞ്ഞുവെന്ന് ഒരുപാട് കമന്റുകള്‍ കണ്ടു പക്ഷേ..; ക്ഷമ ചോദിച്ച് അമിതാഭ് ബച്ചന്‍

amitabh-bachchan-
photo-www.facebook.com/amitabhbachchan

ഓണം കഴിഞ്ഞുവെന്ന് ഒരുപാട് കമന്റുകൾ കണ്ടെന്ന് നടൻ അമിതാഭ് ബച്ചൻ. ഒരിക്കലും ആ ദിവസത്തിന്റെ സ്പിരിറ്റ് കാലഹരണപ്പെട്ട പോകുന്നില്ലെന്നും എല്ലാവരോടും താൻ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാവിലെയാണ് സോഷ്യൽ മീഡിയയിൽ അമിതാഭ് ബച്ചൻ ഓണാശംസകൾ നേർന്ന് പോസ്റ്റ് പങ്കുവെച്ചത്. അതിനെ തുടർന്ന് നിരവധി പേരാണ് കമന്റ് ബോക്സിൽ ട്രോളിയും കളിയാക്കിയും എത്തിയത്. ഇപ്പോൾ അദ്ദേഹം തന്നെ സോഷ്യൽ മീഡിയയിൽ മറുപടി നൽകിയിരിക്കുകയാണ്.

'ഓണം കഴിഞ്ഞെന്ന് പറഞ്ഞ് ഒരുപാട് കമന്റുകൾ കണ്ടു. കൂടാതെ എന്റെ സോഷ്യൽ മീഡിയ ഏജന്റ് ഒരു തെറ്റായ പോസ്റ്റ് പങ്കുവെച്ചത് ആണെന്നും കമന്റുകൾ കണ്ടു. പക്ഷേ ഒരു ആഘോഷദിവസം എപ്പോഴും അങ്ങനെ തന്നെയല്ലേ? ഒരിക്കലും ആ ദിവസത്തിന്റെ സ്പിരിറ്റ് കാലഹരണപ്പെട്ട പോകുന്നില്ല. പിന്നെ ഞാൻ തന്നെയാണ് എന്റെ സോഷ്യൽ മീഡിയയിൽ ഓരോ പോസ്റ്റുകൾ പങ്കുവെക്കുന്നത്. എനിക്ക് ഒരു ഏജന്റും ഇല്ല, എല്ലാവരോടും ക്ഷമ ചോദിക്കുന്നു', അമിതാഭ് ബച്ചൻ കുറിച്ചു.

'ഓണം ഒക്കെ കഴിഞ്ഞു, പോയിട്ട് അടുത്ത വർഷം വാ, താങ്കൾക്കും ഓണാശംസകൾ പക്ഷെ ഓണം കഴിഞ്ഞിട്ട് ഒരാഴ്ചയായി സാർ, ഡ്രസ്സ് ഓർഡർ കിട്ടാൻ ലേറ്റ് ആയി പോയി…, പോയിട്ട് ദീപാവലിക്ക് വാ…, പാതാളത്തിൽ പോയ മാവേലിയെ ഇനി തിരിച്ചു കൊണ്ട് വരണമല്ലോ', എന്നിങ്ങനെ നിരവധി കമന്റുകളാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് വന്നുകൊണ്ടിരുന്നത്.

Ads by Google
Sunday 14 Sep 2025 02.08 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google