ന്യൂഡല്‍ഹി : ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടിക്കുള്ള പുരസ്കാരം റാണി മുഖർജിയ്ക് . ‘മിസിസ് ചാറ്റർജി വേഴ്സസ് നോർവേ’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് റാണി മുഖർജിയെ മികച്ച നടിക്കുള്ള അവാർഡിന് പുരസ്‌കാര ജേതാവായി . മികച്ച നടനുള്ള പുരസ്കാരത്തിന്ജവാനിലെ പ്രകടനത്തിലൂടെ ഷാരുഖ് ഖാനും ട്വല്‍ത്ത് ഫെയില്‍ എന്ന ചിത്രത്തിലൂടെ വിക്രാന്ത് മാസിയും പുരസ്‌കാര ജേതാവായി.
2023ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് 71-ാമത് ദേശീയ ചലച്ചിത്ര അവാർഡിനായി പരിഗണിച്ചത്. നോൺ ഫീച്ചർ ഫിലിം വിഭാഗത്തിലെ പുരസ്കാരങ്ങളാണ് ആദ്യം പ്രഖ്യാപിക്കുക. 332 ചിത്രങ്ങളാണ് അവാർഡിനായി പരിഗണിച്ചത്. കൊവിഡിനെ തുടര്‍ന്നായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഇടവേളയുണ്ടായത്. 2024ലെ അവാര്‍ഡും ഈ വര്‍ഷം തന്നെ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍