Saturday, March 14, 2026 Last Updated 2 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 10 Jul 2025 11.15 AM

കുഞ്ഞ് ഇളൈയ്‌ക്കൊപ്പമുളള ക്യൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍

baby, moments
photo-www.instagram.com/amalapaul/

തെന്നിന്ത്യയില്‍ ഏറെ ആരാധകരുളള നടിയാണ് അമല പോള്‍. ഇപ്പോഴിതാ മകന്‍ ഇളൈയോടൊപ്പമുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് നടി. ' മൗഗ്ലിയും ബാലുവും മറ്റൊരു യഥാര്‍ത്ഥ ലോകത്തില്‍' എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

നീല ജീന്‍സും വെളള ടോപ്പുമാണ് അമല പോളിന്റെ വേഷം. നീല, വെളള, ചുവപ്പ് നിറങ്ങളിലുളള ടോപ്പും പാന്റ്‌സും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് ഇളൈയ് ചിത്രത്തിലുളളത്. ഇളൈ ഡയറീസ് എന്ന ടാഗ് ലൈനില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങള്‍ക്ക് പേളി മാണി ഉള്‍പ്പെടെയുളളവര്‍ കമന്റുമായി എത്തിയിട്ടുണ്ട്.

2023 നവംബര്‍ അഞ്ചിനായിരുന്നു അമല പോളും ജഗത് ദേശായിയും വിവാഹിതരായത്. 2024 ജൂണ്‍ 11ന് ഇരുവര്‍ക്കും മകന്‍ പിറന്നു. മകന്‍ പിറന്നതിനു ശേഷമുളള കുഞ്ഞിന്റെ ഓരോ ചെറിയ വിശേഷങ്ങളും അമല പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്.

Ads by Google
Thursday 10 Jul 2025 11.15 AM
YOU MAY BE INTERESTED
Ads by Google
Ads by Google