Thursday, March 26, 2026 Last Updated 10 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 08 Apr 2025 10.01 AM

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്: ശ്രീനാഥ് ഭാസിയുടെ പെണ്‍സുഹൃത്തിനെ കേന്ദ്രീകരിച്ചും അന്വേഷണം

uploads/news/2025/04/774770/sreenath.jpg

ആലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയുടെ പെണ്‍സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം. പ്രതി തസ്ലീമ സുല്‍ത്താനയുടെയും ശ്രീനാഥ് ഭാസിയുടെയും ചാറ്റ് വിവരങ്ങളില്‍ ഇവരുടെ പേരിലുളള സിംകാര്‍ഡ് ഉപയോഗിച്ചാണ് ശ്രീനാഥ്ഭാസി ഇടപാട് നടത്തിയിരുന്നതെന്നും എക്‌സൈസിന് വിവരം കിട്ടിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിനിയാണ് ശ്രീനാഥ് ഭാസിയുടെ പെണ്‍സുഹൃത്ത്.

ഹൈബ്രിഡ് കഞ്ചാവ് ഇന്ത്യയില്‍ എത്തിയത് ഇവര്‍ വഴിയാണോ എന്ന് സംശയമുണ്ട്. പെണ്‍ സുഹൃത്ത് മാസങ്ങള്‍ക്ക് മുന്‍പ് വിദേശയാത്ര നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ ശ്രീനാഥ് ഭാസിയുമായുള്ള ചാറ്റ് വിവരങ്ങള്‍ മാത്രമാണ് ലഭിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യും. കേസില്‍ നടന്‍ മുന്‍കൂര്‍ജാമ്യാപേക്ഷ പിന്‍വലിച്ചതായും വിവരമുണ്ട്.

മലയാളത്തിലെ മൂന്ന് നടന്മാരുമായി ഇടപാടുണ്ടെന്നാണ് തസ്ലീമ നല്‍കിയിരിക്കുന്ന മൊഴി. ബാംഗ്ലൂരില്‍ നിന്നെത്തിയ തസ്ലീമ എറണാകുളത്ത് തങ്ങിയത് മൂന്നു ദിവസമാണ്. ഈ മൂന്ന് ദിവസവും ഇവര്‍ ഹൈബ്രിഡ് കഞ്ചാവ് വില്പന നടത്തിയിരുന്നുവെന്ന വിവരവും എക്‌സൈസിന് ലഭിച്ചിട്ടുണ്ട്. ശാസ്ത്രീയ പരിശോധനകളുമായി ബന്ധപ്പെട്ട വിവരം കൂടി കിട്ടിയാലെ ഇടപാടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ.

Ads by Google
Tuesday 08 Apr 2025 10.01 AM
YOU MAY BE INTERESTED
Ads by Google
Ads by Google