Friday, March 13, 2026 Last Updated 3 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Friday 14 Mar 2025 02.29 PM

'എന്റെ ജീവിതത്തില്‍ ഡാഡിയായിരുന്നു എനിക്ക് എല്ലാം , മകള്‍ക്കും അങ്ങനെ തന്നേ' ; കുഞ്ഞ് ധീമഹിയുടെ വീഡിയോയുമായി ഉത്തര ഉണ്ണി

new, video
photo-www.instagram.com/uttharaunni/

ഊര്‍മ്മിള ഉണ്ണിയുടെ മകളും അഭിനേത്രിയുമായ ഉത്തര ഉണ്ണി സോഷ്യല്‍മീഡിയയില്‍ സജീവമാണ്. മകരമഞ്ഞിലൂടെയായിരുന്നു ബിഗ് സ്‌ക്രീനില്‍ അരങ്ങറിയത്. അഭിനയം മാത്രമല്ല സംവിധാനത്തിലും കഴിവുണ്ടെന്ന് താരപുത്രി തെളിയിച്ചിരുന്നു. സിനിമാജീവിതത്തിനിടയിലും നൃത്തലോകത്തും സജീവമാണ് ഉത്തര. ഉത്തരയുടെ ഭര്‍ത്താവ് നിതേഷും മകളായ ധീമഹിയുമെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതരാണ്. . മകളുടെ വളര്‍ച്ചയിലെ ഓരോ നിമിഷവും സോഷ്യല്‍മീഡിയയിലൂടെ പങ്കിടുന്നുണ്ട് ഇവര്‍. ഇപ്പോഴിതാ രസകരമായൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഉത്തര.

കാലം തിരിച്ചടിക്കുമെന്ന് പറയുന്നത് എത്ര ശരിയാണ്. എന്റെ ജീവിതത്തില്‍ ഡാഡിയായിരുന്നു എനിക്ക് എല്ലാം. അമ്മയേക്കാളും കൂടുതല്‍ അടുപ്പം ഡാഡിയോടായിരുന്നു. ഇപ്പോഴിതാ മകള്‍ക്കും അങ്ങനെ തന്നെ. ധീമു, അമ്മ പാവം എന്ന് ഡാഡയോട് പറയൂ എന്ന് ആവശ്യപ്പെട്ടപ്പോള്‍ ഡാഡ പാവം എന്നായിരുന്നു പറഞ്ഞത്. വീണ്ടും പറയാനാവശ്യപ്പെട്ടപ്പോഴും അത് തന്നെ ആവര്‍ത്തിക്കുകയായിരുന്നു മകള്‍. അമ്മ പാവമെന്ന് പറയുമ്പോള്‍ അലറുന്ന ധീമഹിയെയാണ് വീഡിയോയില്‍ കാണുന്നത്.

അച്ഛനും മകളും എത്രത്തോളം അടുപ്പമുണ്ടെന്ന് ഈയൊരൊറ്റ വീഡിയോയിലൂടെ തന്നെ മനസിലാവും. അച്ഛന്റെ രാജകുമാരിയാണല്ലോ, നമ്മളെത്ര കൈക്കൂലി കൊടുത്താലും അച്ഛനാണ് ബെസ്റ്റ്, അവര്‍ അങ്ങോട്ടേക്കേ പോവുകയുള്ളൂ. പെണ്‍കുട്ടികള്‍ അങ്ങനെയാണെന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്.

Ads by Google
Friday 14 Mar 2025 02.29 PM
YOU MAY BE INTERESTED
Ads by Google
Ads by Google