Thursday, March 12, 2026 Last Updated 27 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 05.08 AM

അച്ചൂര്‍-മൈലുംപാത്തി റോഡ്‌ നവീകരണം പൂര്‍ത്തിയാകുന്നു

പൊഴുതന: അച്ചൂര്‍ മൈലുംപാത്തി റോഡ്‌ നവീകരണം പൂര്‍ത്തിയാകുന്നു. വൈത്തിരി-തരുവണ റോഡില്‍ മൈലുംപാത്തി മുതല്‍ അച്ചൂര്‍ നോര്‍ത്ത്‌ വരെയുള്ള ഭാഗത്തെ നവീകരണ പ്രവൃത്തിയാണ്‌ അവസാന ഘട്ടത്തിലെത്തിയത്‌. ടാറിങ്‌ പൂര്‍ത്തിയായ റോഡില്‍ മാര്‍ക്കിങ്‌, കോണ്‍ക്രീറ്റ്‌ പ്രവൃത്തികളും ഉടന്‍ തന്നെ നടക്കും. കോഴിക്കോട്‌ ഭാഗത്ത്‌ നിന്ന്‌ വരുന്ന യാത്രക്കാര്‍ക്ക്‌ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ എത്താന്‍ ഉപയോഗിക്കുന്ന പ്രധാന പാത ആയ റോഡ്‌ തകര്‍ന്നതിനാല്‍ വര്‍ഷങ്ങളായി യാത്ര ഏറെ ദുരിതമായിരുന്നു. വൈത്തിരി മുതല്‍ മൈലും പാത്തി വരെയും അച്ചൂര്‍ നോര്‍ത്ത്‌ മുതല്‍ ശേഷിക്കുന്ന ഭാഗവും നവീകരണം നടത്തിയിരുന്നെങ്കിലും 1.5 കിലോമീറ്റര്‍ വരുന്ന ഈ ഭാഗത്ത്‌ പ്രവൃത്തി മുടങ്ങിയിരുന്നു. പൂര്‍ണമായും തകര്‍ന്ന നിലയിലായ റോഡിലെ യാത്ര വന്‍ ദുരിതമായതോടെ പ്രതിഷേധം കനക്കുകയും നിലവിലെ കരാറുകാരനെ മാറ്റുകയും ചെയ്‌തു. അതോടെ പ്രവൃത്തിയും അനന്തമായി നീണ്ടു പോയി. തുടര്‍ന്ന്‌ റീടെന്‍ഡര്‍ നടത്തിയ പ്രവൃത്തിയാണ്‌ ഇപ്പോള്‍ പൂര്‍ത്തിയാകുന്നത്‌

Ads by Google
Advertisement
Saturday 03 Jan 2026 05.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW