Thursday, March 12, 2026 Last Updated 55 Min 1 Sec ago English Edition
Todays E paper
Ads by Google
Sunday 15 Feb 2026 04.44 PM

ഇന്ത്യന്‍ സംസ്‌കാരവും പാരമ്പര്യവും വിളിച്ചോതി കുവൈത്ത് എംബസിയുടെ 'ഭാരത് മേള 2026';ഗ്രീന്‍ ഐലന്‍ഡില്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍

MELA

കുവൈത്ത്‌സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ എംബസിയും കുവൈത്ത് ടൂറിസ്റ്റ് എന്റര്‍പ്രൈസ് കമ്പനിയുമായി (ടിഇസി) സഹകരിച്ച്, ഭാരത് മേള 2026 ഫെബ്രുവരി 13 വെള്ളിയാഴ്ച കുവൈറ്റിലെ അറേബ്യന്‍ ഗള്‍ഫ് റോഡിലെ ഗ്രീന്‍ ഐലന്‍ഡിന്റെ ബീച്ച് സൈഡില്‍ പ്രത്യേകമായി ക്രമീകരിച്ച വേദിയില്‍ സംഘടിപ്പിച്ചു.

MELA

ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക വൈവിധ്യം, പാചക പാരമ്പര്യങ്ങള്‍, കലാപരമായ പൈതൃകം എന്നിവയുടെ ഊര്‍ജ്ജസ്വലമായ ആഘോഷമായിരുന്നു ഉച്ചമുതല്‍ ഒരുക്കിയത്.
MELA

നയതന്ത്ര പ്രതിനിധികള്‍, കുവൈത്ത് സ്വദേശികള്‍ അടക്കമുള്ള വിവിധ രാജ്യങ്ങളിലെ പൗരന്മാര്‍ എന്നിവരുള്‍പ്പെടെ ആയിരങ്ങള്‍ ആവേശത്തോടെ ഭാരത് മേളയില്‍ സംബന്ധിച്ചു.
MELA

കുടുംബ സൗഹാര്‍ദ്ദപരമായ ഉത്സവം, ഇന്ത്യയുടെ വൈവിധ്യത്തിലുള്ള ഐക്യത്തിന്റെ സജീവ പ്രദര്‍ശനമാക്കി. കേരളത്തിന്റെ പരമ്പരാഗത പഞ്ചവാദ്യത്തിന്റെ ഉത്സവ താളങ്ങളും പരമ്പരാഗത ആചാരപരമായ വിളക്ക് കൊളുത്തിയും കുവൈത്തിലെ നിയുക്ത ഇന്ത്യന്‍ അംബാസഡര്‍ ശ്രീമതി പരമിത ത്രിപാതിയാണ് ഭാരത് മേള ഉദ്ഘാടനം ചെയ്തത്.
MELA

ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പരസ്പര ധാരണ വളര്‍ത്തുന്നതിനും സാംസ്‌കാരിക ഇടപെടലിന്റെ പ്രാധാന്യം അംബാസഡര്‍ ത്രിപാതി തന്റെ പ്രസംഗത്തില്‍ അടിവരയിട്ടു പറഞ്ഞു. ഉഭയകക്ഷി ബന്ധം ആഴത്തിലാക്കുന്നതില്‍ കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്രിയാത്മകമായ പങ്ക് അവര്‍ എടുത്തുപറഞ്ഞ് അഭിനന്ദിച്ചു.
MELA

കുവൈത്തിലെ ഗ്രീന്‍ ഐലന്‍ഡിന്റെ മനോഹരമായ കടല്‍ത്തീരത്ത് നടന്ന ഭാരത് മേള സന്ദര്‍ശകര്‍ക്ക് വൈവിധ്യമാര്‍ന്ന ആകര്‍ഷണങ്ങളിലൂടെ അതിമനോഹരമായ സാംസ്‌കാരിക അനുഭവമാണ് നല്‍കിയത്.
MELA

വിവധ പാചക സ്റ്റാളുകള്‍,ക്ലാസിക്കല്‍, നാടോടി നൃത്തങ്ങള്‍, പരമ്പരാഗത സംഗീതം, യോഗ, പരമ്പരാഗത ആയോധനകലകള്‍, 700 ലധികം കലാകാരന്മാരുടെ സമകാലിക സാംസ്‌കാരിക അവതരണങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന 57 പ്രകടനങ്ങളുടെ അതിശയകരമായ നിര, ഊര്‍ജ്ജസ്വലമായ പരമ്പരാഗത വസ്ത്രധാരണത്തില്‍ ഇന്ത്യയുടെ പ്രാദേശിക സ്വത്വത്തിന്റെ സമ്പന്നതയും വൈവിധ്യവും പ്രദര്‍ശിപ്പിച്ചു.
MELA

ദാവൂദി ബോഹ്‌റ സമുദായത്തിന്റെ 'ബുര്‍ഹാനി ബാന്‍ഡ്', പരമ്പരാഗത 'പഞ്ചവാദ്യം' എന്നിവയുടെ പ്രകടനങ്ങള്‍ പ്രേക്ഷക ശ്രദ്ധനേയി.രാത്രി 8 മണിയോടെയാണ് മേള സമാപിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW