Thursday, March 12, 2026 Last Updated 25 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 13 Feb 2026 03.49 PM

തൃശൂരില്‍ ജേക്കബ്‌തോമസിനെ മത്സരിപ്പിച്ചേക്കും ; ക്രൈസ്തവവോട്ടുകളില്‍ കണ്ണുവെച്ച് ബിജെപി

uploads/news/2026/02/825312/BJP.jpg

തൃശ്ശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയം നേടിയ തൃശൂര്‍ മണ്ഡലം നിയമസഭയിലേക്കും പിടിക്കാനുറച്ച് ബിജെപി. പതിവ് സ്ഥാനാര്‍ത്ഥികളില്‍ നിന്നും വ്യത്യസ്തമായി ക്രൈസ്തവ സമൂഹത്തെ കൂടി പരിഗണിക്കുന്ന രീതിയിലുള്ള സ്ഥാനാര്‍ത്ഥിയെ കൊണ്ടുവരാന്‍ നീക്കം നടത്തുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുടയില്‍ മത്സരിച്ച ജേക്കബ്ബ പുന്നൂസിനെ തൃശൂരില്‍ മത്സരിപ്പിക്കാനാണ് നീക്കമെന്നാണ് സൂചനകള്‍. ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യം വെച്ചാണ് ബിജെപി നീക്കം.

നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജേക്കബ് തോമസ് മണ്ഡലത്തില്‍ സജീവമാകാന്‍ ഇവിടേയ്ക്ക് താമസം മാറാനൊരുങ്ങുന്നതായും വിവരമുണ്ട്. ജേക്കബ് തോമസിനെ തൃശൂരില്‍ മത്സരിപ്പിക്കാനുള്ള നീക്കത്തിന് പിന്നില്‍ ബിജെപി സംസ്ഥാന നേതൃത്വമാണെന്നാണ് കരുതുന്നത്. ക്രൈസ്തവ വോട്ടുകള്‍ക്ക് ഭൂരിപക്ഷമുള്ള തൃശൂരിലെ രണ്ടു മണ്ഡലങ്ങളില്‍ ഒന്ന് തൃശൂരാണ്. മറ്റൊന്ന് ഒല്ലൂരും. ഈ സീറ്റുകളില്‍ ഒന്നില്‍ ജേക്കബ്‌തോമസ് ബിജെപി ടിക്കറ്റില്‍ മത്സരിച്ചേക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്.

കഴിഞ്ഞതവണ തൃശ്ശുര്‍ മണ്ഡലത്തില്‍ സിപിഐയിലെ പി ബാലചന്ദ്രനാണ് വിജയിച്ചത്. അന്ന് നിയമസഭയിലേക്ക് മത്സരിച്ച സുരേഷ്‌ഗോപി മൂന്നാം സ്ഥാനത്തേക്ക് വീഴുകയും ചെയ്തിരുന്നു. ഒല്ലൂരിലാകട്ടെ മന്ത്രി കെ രാജനായിരുന്നു ജയം നേടിയത്. കഴിഞ്ഞ തവണ സുരേഷ്‌ഗോപിയുമായി 3000 വോട്ടുകളുടെ വ്യത്യാസം മാത്രമായിരുന്നു തൃശൂരില്‍ മന്ത്രി കെ. രാജന്‍ നേടിയത്. പിന്നാലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി സുരേഷ്‌ഗോപി തകര്‍പ്പന്‍ വിജയം നേടുകയും ചെയ്തു. ഇതാണ് ബിജെപിയ്ക്ക് ഊര്‍ജ്ജമായി മാറിയിരിക്കുന്നത്.

സിറോ മലബാര്‍ സഭ അംഗമായ ജേക്കബ് തോമസ് തൃശ്ശൂര്‍ കേന്ദ്രീകരിച്ച് ജേക്കബ് തോമസ് പ്രവര്‍ത്തനം തുടങ്ങി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശിന്റെയും പദ്മജ വേണുഗോപാലിന്റെയും പേര് മണ്ഡലത്തില്‍ നിന്നും ഉയര്‍ന്നുകേട്ടിരുന്നെങ്കിലും പൊതുസമ്മതന്‍ എന്ന നിലയില്‍ ജേക്കബ് തോമസിനോട് മത്സരിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നണ് സൂചന.

Ads by Google
Ads by Google
LATEST NEWS
TRENDING NOW