Thursday, March 12, 2026 Last Updated 55 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 04.58 PM

പാന്‍ ഇന്ത്യന്‍ താരം മലയാളികളുടെ സ്വന്തം കുഞ്ഞിക്ക സിനിമയിലെത്തിയിട്ട് 14 വര്‍ഷം; അനന്തമായ സ്നേഹത്തിന് നന്ദി കുറിച്ച് ‘ഐ ആം ​ഗെയിം’ റിലീസ് പ്രഖ്യാപിച്ച് ദുൽഖർ സൽമാൻ

മലയാളത്തില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ താരം ദുല്‍ഖര്‍ സല്‍മാന്‍ വെള്ളിത്തിരയിലെത്തിയിട്ട് 14 വര്‍ഷം പൂര്‍ത്തിയാകുകയാണ്. ഇപ്പോഴിതാ ‘ഐ ആം ഗെയിം’ ന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചാണ് ദുല്‍ഖര്‍ ഈ സന്തോഷം ആരാധകരുമായി പങ്കിട്ടിരിക്കുന്നത്.
Dulquer Salmaan, 'I Am Game' Movie
Dulquer salmaan shares first look of i am game movie (Image Source: Instagram)

മലയാളികളുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ സിനിമയിലെത്തിയ താരമാണെങ്കിലും ദുല്‍ഖര്‍ സല്‍മാന്‍ വളരെ ചെറിയ കാലംകൊണ്ടുതന്നെ സിനിമാ ലോകത്ത് തന്റേതായ ഇരിപ്പിടം സ്വന്തമാക്കി. ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായകന്മാരിൽ ഒരാളാണ് ദുൽഖർ. മലയാളത്തില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ താരമാണ് ദുല്‍ഖര്‍, ഒരേസമയം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ തിളങ്ങി നിൽക്കുന്ന താ​‍രം കൂടിയാണ്.
‘സെക്കന്റ് ഷോ’യിലൂടെ അരങ്ങേറ്റം കുറിച്ച് തന്റെ സിനിമായാത്ര ആരംഭിച്ച ദുല്‍ഖര്‍ ഇന്നിപ്പോള്‍ സിനിമയിലെത്തിയിട്ട് പതിനാല് വർഷം പിന്നിട്ടിരിക്കുകയാണ്. അഭിനേതാവ് എന്നതിലുപരി മികച്ച സിനിമകള്‍ നിര്‍മ്മിച്ച്, നിര്‍മ്മാതാവെന്ന നിലയിലും ദുല്‍ഖര്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്.
ഇപ്പോഴിതാ വെള്ളിത്തിരയില്‍ 14 വര്‍ഷം തികച്ച സന്തോഷം തന്റെ പുതിയ സിനിമയുടെ പോസ്റ്ററും റിലീസും പ്രഖ്യാപിച്ചാണ് ദുല്‍ഖര്‍ ആഘോഷിച്ചിരിക്കുന്നത്. ഓണം റിലീസായി തിയറ്ററുകളിൽ എത്തുന്ന ഈ ചിത്രം ദുൽഖറിന്റെ നാല്പതാമത് സിനിമ കൂടിയാണിത്.
‘‘ഒരു നടൻ എന്ന നിലയിൽ എന്റെ യാത്രയുടെ 14 വർഷങ്ങൾ ഇന്ന് പൂർത്തിയാകുന്നു.
നിങ്ങൾ ഓരോരുത്തർക്കും നന്ദി...അനന്തമായ സ്നേഹത്തിന്....പ്രോത്സാഹനത്തിന്....നിങ്ങളുടെ ഹൃദയങ്ങളിൽ ഒരു സ്ഥാനത്തിന്.
ഈ നാഴികക്കല്ല് അടയാളപ്പെടുത്താൻ എന്റെ അടുത്തതിന്റെ ഒരു പോസ്റ്റർ പങ്കിടുന്നു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് തന്റെ സന്തോഷത്തിനൊപ്പം പുതിയ ചിത്രമായ ‘ഐ ആം ഗെയിം’ന്റെ റിലീസ് ഡേറ്റും ദുല്‍ഖര്‍ പങ്കിട്ടിരിക്കുന്നത്. മുഖത്ത് മുറിവേറ്റ പാടുകളുമായി, രക്തം പുരണ്ട കയ്യിൽ തോക്കുമായി നിൽക്കുന്ന ദുൽഖറിന്റെ ലുക്ക് ഒരു ഗ്യാങ്സ്റ്റർ ആക്ഷൻ ചിത്രമായിരിക്കും എന്ന സൂചനയാണ് നല്‍കുന്നത്.

‘ആർ.ഡി.എക്സ്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രം, വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ആരാധകരെയും സിനിമാ പ്രേമികളേയും അക്ഷരാർത്ഥത്തിൽ ആവേശം കൊള്ളിക്കുന്ന സ്റ്റൈലിഷ്, മാസ്സ് ലുക്കിലാണ് ദുൽഖറിനെ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് ഈ പോസ്റ്ററില്‍ നിന്ന് വ്യക്തമാണ്. ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളുടെ പോസ്റ്ററുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഈ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് ആരാധക മനസ്സുകളിലെ പ്രതീക്ഷ വാനോളം ഉയര്‍ത്തിരിക്കുകയാണ്.

Ads by Google
Wednesday 04 Feb 2026 04.58 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW