Thursday, March 12, 2026 Last Updated 35 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 02 Feb 2026 11.45 AM

പകല്‍ കണ്ണുതുറന്ന് സ്വപ്‌നം കാണുന്നവരാണോ? എങ്കില്‍ നിങ്ങള്‍ക്ക് ഈ പ്രതിഭാസമാണെന്ന് ഗവേഷകര്‍

daydream, harmful, effect, dangers

സിനിമയിലെന്നപോലെ സ്വയം നായകനോ നായികയോ ആയി സങ്കല്‍പ്പിച്ചുകൊണ്ട് പുതിയ കഥകള്‍ മെനയാറുണ്ടോ? എങ്കില്‍ നിങ്ങള്‍ ചെയ്യുന്നത് 'മാലഡാപ്റ്റീവ് ഡേ ഡ്രീമിംഗ്' എന്ന പ്രതിഭാസമാണെന്നാണ് ഗവേഷകരുടെ പുതിയ കണ്ടുപിടിത്തം മനഃശാസ്ത്രജ്ഞയായ ഡോക്ടര്‍ പറയുന്നു.

ജീവിതത്തിലെ സമ്മര്‍ദ്ദങ്ങളും ഭയപ്പെടുത്തുന്ന സാഹചര്യങ്ങളും നേരിടാന്‍ കഴിയാതെ വരുമ്പോള്‍ തലച്ചോര്‍ സ്വയം സൃഷ്ടിക്കുന്ന സമാന്തര ലോകമാണിത് .പഴയകാലത്ത് നമുക്ക് നേരിടേണ്ടി വന്ന അപമാനങ്ങള്‍ക്കോ മോശം അനുഭവങ്ങള്‍ക്കോ ഭാവനയില്‍ 'പെര്‍ഫെക്ട് മറുപടി' നല്‍കി വിജയിക്കുന്നതായി നമ്മള്‍ സങ്കല്‍പ്പിക്കുന്നു. ഇത് മനസിന് ഒരുതരം ആശ്വാസമാണ് നല്‍കുന്നത്

കുട്ടിക്കാലത്തെ മോശം സാഹചര്യങ്ങള്‍ അനുഭവിച്ചവരില്‍ ഈ ശീലം കൂടുതലായി കാണപ്പെടുന്നു. സിനിമാ കുടുംബത്തിന്റെ ഭാഗമായോ സെലിബ്രിറ്റികളുടെ മക്കളായോ സ്വയം സങ്കല്‍പ്പിക്കുന്നത് അമിതമായ മാനസിക സംഘര്‍ഷത്തില്‍ നിന്നുള്ള മോചനമായിട്ടാണ് പലരും കാണുന്നത്. എല്ലാവരും ഒരു പരിധിവരെ പകല്‍ക്കിനാവ് കാണാറുണ്ട് സങ്കടകരമായ ഓര്‍മ്മകളെ ക്രമീകരിക്കാനും വികാരങ്ങള്‍ നിയന്ത്രിക്കാനും ഇത് സഹായിക്കുമെന്ന് ഡോ. നിക്കോള്‍ പറയുന്നു. എന്നാല്‍, ഈ പ്രതിഭാസത്തിലൂടെ സ്വപ്നലോകത്ത് കുടുങ്ങിപ്പോകുകയും യഥാര്‍ത്ഥ ജീവിതത്തിലെ ബന്ധങ്ങളെയും ജോലിയെയും ഇത് ബാധിക്കുകയും ചെയ്യുമ്പോള്‍ അവ ഗൗരവകരമായി മാറുകയാണ് ചെയ്യുന്നത്

യഥാര്‍ത്ഥ ലോകം താങ്ങാനാവാത്ത വിധം വേദനാജനകമാകുമ്പോള്‍, നാഡീവ്യവസ്ഥ ഭാവനയുടെ ലോകത്ത് അഭയം തേടുന്നതിന്റെ അടയാളമാണിതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഉത്കണ്ഠ, വിഷാദം തുടങ്ങിയവ അനുഭവിക്കുന്നവരിലാണ് ഏറ്റവും കൂടുതല്‍ ഈ ശീലം കാണപ്പെടുന്നത്. ഇത് നിങ്ങളുടെ ദൈനംദിന ജീവിതത്തെ തടസപ്പെടുത്തുന്നുണ്ടെങ്കില്‍ സൈക്കോതെറാപ്പിയിലൂടെ പരിഹരിക്കാന്‍ കഴിയും അടുത്ത തവണ കണ്ണുതുറന്ന് സ്വപ്നം കാണുമ്പോള്‍ ഓര്‍ക്കുക, നിങ്ങളുടെ മനസ് നിങ്ങളോട് എന്തോ പറയാന്‍ ശ്രമിക്കുകയാണെന്ന്

Ads by Google
Monday 02 Feb 2026 11.45 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW