Thursday, March 12, 2026 Last Updated 30 Min 44 Sec ago English Edition
Todays E paper
Ads by Google
Sunday 01 Feb 2026 12.36 PM

അതിവേഗ റെയിലും എയിംസും ഒന്നും വന്നില്ല ; കേരളത്തെ നന്നായി തഴഞ്ഞ് കേന്ദ്ര ബജറ്റ്

uploads/news/2026/02/823445/nirmala-1.jpg

ന്യൂഡല്‍ഹി: അതിവേഗ റെയിലും എയിംസും വിഴിഞ്ഞവും ഉള്‍പ്പെടെ വലിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ച കേരളത്തിന് മൂന്നാം മോദിസര്‍ക്കാരിന്റെ പുതിയ ബജറ്റില്‍ കേരളത്തിന് കാര്യമായ നേട്ടങ്ങളില്ല. കടലാമസംരക്ഷണകേന്ദ്രവും ധാതു ഇടനാഴിയും തീരദേശ ടുറിസവും കേര കര്‍ഷകര്‍ക്കുള്ള പരിഗണനയും ഒഴിച്ചാല്‍ കേരളത്തിന് ബജറ്റില്‍ വലിയ നേട്ടം കണ്ടെത്താനില്ല. അതേസമയം കാന്‍സറിനും പ്രമേഹത്തിനുമുള്ള വില കുറയുന്നത് ആശ്വാസമാണ്. ഒരു മണിക്കൂര്‍ 26 മിനിറ്റ് നീണ്ടു നിന്നതായിരുന്നു ചരിത്രത്തില്‍ ഇടംനേടിയ ബജറ്റ് പ്രസംഗം.

പൊതു മൂലധന ചെലവ് 11 ലക്ഷം കോടി രൂപയാക്കി. കേന്ദ്രബജറ്റില്‍ 50 ശതമാനം പദ്ധതി വിഹിതമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചതേയില്ല. ധാതു സമ്പന്ന സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് ധാതു ഇടനാഴി ബജറ്റില്‍ പ്രഖ്യാപിച്ചു. റെയര്‍ എര്‍ത്ത് കോറിഡോറില്‍ കേരളത്തെയും ഉള്‍പ്പെടുത്തി ഇടനാഴിയില്‍ കേരളം, തമിഴ്‌നാട്, ആന്ധ്ര, ഒഡീഷ എന്നിവ ഉള്‍െപ്പെടയാണ് അപൂര്‍വ്വ ധാതു ഇടനാഴി വരുന്നത്. ധാനുഖനനം, ഗവേഷണം, ഉല്‍പ്പാദനം എന്നിവ ഇതില്‍ വരുമെന്ന് പറഞ്ഞു. ധാതുസമ്പന്നമായ സംസ്ഥാനങ്ങള്‍ക്ക് സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.

പുതിയ ആദായ നികുതി നിയമം ഏപ്രില്‍ 1 ന് നിലവില്‍ വരും. ആദായനികുതി റിട്ടേന്‍ ഫയല്‍ ചെയ്യാനുള്ള കാലാവധി ജൂലൈ 31 വരെ നീട്ടി. ചെറിയ നികുതി വെട്ടിപ്പുകള്‍ക്ക് പിഴ മാത്രമായിരിക്കും ശിക്ഷ. വരുമാനം തെറ്റിച്ചുകാണിച്ചാല്‍ 100 ശതമാനമായിരിക്കും പിഴ വരിക. ഡാറ്റാ സെന്റര്‍ കമ്പനികള്‍ക്ക് 2047 വരെ നികുതിയിളവ് നല്‍കി. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ക്ലൗഡ് സേവനം നല്‍കുന്ന കമ്പനികള്‍ക്കും 2047 വരെ നികുതി ഇളവ് നല്‍കും. വിദേശത്തേക്ക് പണം അയയ്ക്കാനുള്ള നികുതിയും കുറച്ചു. വാഹനാപകട ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം ആദായ നികുതിയില്‍ നിന്നും എടുത്തു മാറ്റുകയും ചെയ്തിട്ടുണ്ട്.

അര്‍ബുദ പ്രമേഹ മരുന്നുകളുടെ വില കുറയ്ക്കുമെന്നും മരുന്നുകളുടെ ലഭ്യത കുട്ടുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ഇവയ്ക്കുള്ള നികുതി ഒഴിവാക്കി. 17 മരുന്നുകള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി. 7 അപൂര്‍വ രോഗങ്ങള്‍ക്കുളള മരുന്നുകള്‍ക്കും നികുതി ഇളവ് പ്രഖ്യാപിച്ചു. മെഡിക്കല്‍ ടൂറിസത്തിന് സ്വകാര്യ പങ്കാളിത്തത്തോടെ ഹബ്ബുകള്‍ പ്രഖ്യാപിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ തൊഴിലവസരം ലഭിക്കുമെന്ന് കരുതുന്നു.

അതേസമയം നാളികേര കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ച കോക്കനട്ട് പ്രോമോഷന്‍ സ്‌കീം സംസ്ഥാനം നേട്ടമാകും. രാജ്യത്ത് ഒരു കോടിയോളം കര്‍ഷകര്‍ക്ക് ഗുണമാകുന്നതാണ് കോക്കനട്ട് പ്രോമോഷന്‍ സ്‌കീമെന്ന് ധനമന്ത്രി പറഞ്ഞു. കേരളം അടക്കം സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി തീരദേശ ടൂറിസ പദ്ധതി പ്രഖ്യാപിച്ചു. ലതര്‍ ഉത്പന്നങ്ങള്‍ക്കും ചെരുപ്പിനും വില കുറയും. ചെറുകിട വ്യവസായത്തിന് 10,000 കോടി, സെമി കണ്ടക്ടര്‍ മിഷന് 40000 കോടി, ചെറുകിട, സൂക്ഷ്മ, ഇടത്തരം വ്യവസായങ്ങള്‍ക്ക് ഗുണമാകുന്ന സൂക്ഷ്മ സംരംഭങ്ങള്‍ക്ക് 2000 കോടി പ്രഖ്യാപിച്ചു.

സ്‌പോര്‍ട്‌സ് സാധനങ്ങളുടെ ആഗോള കേന്ദ്രമായി ഉയര്‍ന്നുവരാനുള്ള സാധ്യത ഇന്ത്യയ്ക്കുണ്ടെന്ന വിലയിരുത്തലില്‍ ആഗോളതലത്തില്‍ മത്സരക്ഷമതയുള്ള കായിക വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു.

ചരക്ക് നീക്കത്തിന് പുതിയ ഇടനാഴി കൊണ്ടുവരുമെന്നും അഞ്ചുവര്‍ഷത്തിനകം 12 പുതിയ ജലപാതകളും പ്രഖ്യാപിച്ചു. ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോര്‍, എല്ലാ ജില്ലകളിലും നിര്‍ബന്ധമായും വനിത ഹോസ്റ്റല്‍, അഞ്ച് ലക്ഷത്തിലധികം ജനസംഖ്യയുള്ള ടയര്‍ 2, ടയര്‍ 3 നഗരങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍, രാജ്യത്തെ 15,000 സ്‌കൂളുകളിലും 500 കോളജുകളിലും കണ്ടന്റ് ക്രിയേറ്റര്‍ ലാബുകള്‍, ആനിമേഷന്‍, ഗെയിമിങ്, കോമിക് മേഖലകളുടെ വളര്‍ച്ച,വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യവസായിക ഇടനാഴി, ബുദ്ധവിഹാരങ്ങള്‍ കേന്ദ്രീകരിച്ച് പദ്ധതി തുടങ്ങിയവയാണ് മറ്റ് പ്രഖ്യാപനങ്ങള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW