-->
മട്ടാഞ്ചേരി: കഴിഞ്ഞദിവസം കുതിച്ചുകയറിയ സ്വര്‍ണവില ഇന്നലെ കുത്തനെ കുറഞ്ഞു. രാവിലെയും ഉച്ചകഴിഞ്ഞുമുള്ള രണ്ടുതവണകളായി 885 രൂപ കുറഞ്ഞ് ഗ്രാമിന് 15,510 രൂപയായി. ഇതോടെ പവന്‍ വില 7,080 രൂപ കുറഞ്ഞ് 1,24,080 രൂപയിലേക്കു താഴ്‌ന്നു.
രാജ്യാന്തര വില സ്വര്‍ണം ഔണ്‍സിന് (31.1 ഗ്രാം) 5,500 ഡോളര്‍ കടന്നതോടെ ഒരു വിഭാഗം നിക്ഷേപകര്‍ ലാഭമെടുപ്പ് തുടങ്ങിയിരുന്നു. ഇതോടെ ഔണ്‍സിന് 5,044 ഡോളറായി ഇടിഞ്ഞു. വിലയിടിവ് താല്‍ക്കാലികമാണെന്ന് സാമ്പത്തിക വിദഗ്‌ദ്ധര്‍ പറയുന്നു. നിക്ഷേപകര്‍ കരുതല്‍ ശേഖരത്തിലേക്കു വാങ്ങിയത് ലാഭമെടുപ്പിനായി വിറ്റുതുടങ്ങുമ്പോള്‍ രാജ്യാന്തര വിലയിടിവ് സ്വാഭാവികമാണ്.
24 കാരറ്റ് പവന് 7,720 രൂപ കുറഞ്ഞ് 1,35,360 രൂപ. 18 കാരറ്റ് പവന് 5,970 രൂപ കുറഞ്ഞ് 1,01, 520 രൂപ. വെള്ളി ഗ്രാമിന് പത്തു രൂപ കുറഞ്ഞ് ഗ്രാമിന് 415 രൂപ. വിനിമയ നിരക്കില്‍ രൂപ 91.92 ആയി ഇടിഞ്ഞു.