Thursday, March 12, 2026 Last Updated 28 Min 51 Sec ago English Edition
Todays E paper
Ads by Google
Tuesday 27 Jan 2026 11.17 AM

മനുഷ്യന്റെ മുഖം പോലും തിരിച്ചറിയും, അതിശയിപ്പിക്കുന്ന ഓര്‍മയും കാഴ്ചശക്തിയും: ശാസ്ത്രലോകത്തിന് അത്ഭുതമായി ആര്‍ച്ചര്‍ ഫിഷ്

archerfish, face, recognition

മനുഷ്യരില്‍ നിന്ന് ഏറെ വ്യത്യസ്തരാണ് ജന്തുക്കള്‍. എന്നാല്‍ ചില കാര്യങ്ങളില്‍ ഇവ മനുഷ്യരുമായി സാമ്യം പുലര്‍ത്താറുണ്ടെങ്കിലും ഓര്‍മ തലച്ചോറിന്റെ പ്രവര്‍ത്തനം, തിരിച്ചറിവ് തുടങ്ങയ കാര്യങ്ങള്‍ എത്രത്തോളം മനുഷ്യനുമായി സാമ്യം പുലര്‍ത്തുന്നു എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്നും നടക്കുകയാണ്. ഇതിനെല്ലാം ഇടയിലാണ് ശാസ്ത്രജ്ഞരുടെ ധാരണകളെ മാറ്റിമറിച്ച് ഒരു ഉഷ്ണമേഖലാ മത്സ്യം രംഗത്തെത്തിയത്. അതാണ് ആര്‍ച്ചര്‍ഫിഷ്. മനുഷ്യരുടെ മുഖങ്ങള്‍, പ്രത്യേകിച്ച് സ്വന്തം മുഖം തിരിച്ചറിയുകയെന്നത് വലിയതും സങ്കീര്‍ണവുമായ തലച്ചോര്‍ ആവശ്യമുള്ള ഒരു പ്രവൃത്തിയാണെന്നായിരുന്നു പതിറ്റാണ്ടുകളായുള്ള നമ്മുടെ ധാരണ. ഈ ധാരണകളെല്ലാം ആര്‍ച്ചര്‍ ഫിഷ്.

മത്സ്യങ്ങളെ പൊതുവേ സഹജവാസനയില്‍ മാത്രം ജീവിക്കുന്ന ഓര്‍മശക്തിയില്ലാത്ത ജീവികളായാണ് നാം കണക്കാക്കിയിരുന്നത്. എന്നാല്‍ ഈ ധാരണകളെല്ലാം ആര്‍ച്ചര്‍ഫിഷ് തകര്‍ത്തെറിഞ്ഞു. മികച്ച കാഴ്ചശക്തി, അതിശയിപ്പിക്കുന്ന ഓര്‍മ, വെള്ളം തെറിപ്പിക്കാനുള്ള കഴിവ് എന്നിവയിലൂടെ ആര്‍ച്ചര്‍ഫിഷ് എന്ന മത്സ്യം ശാസ്ത്രജ്ഞര്‍ക്കിടയില്‍ ശ്രദ്ധേയനാണ്. തെക്കുകിഴക്കന്‍ ഏഷ്യ, വടക്കന്‍ ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ കണ്ടല്‍ക്കാടുകളുടെ ഓരങ്ങളിലും സാവധാനം ഒഴുകുന്ന പുഴകളിലുമാണ് ആര്‍ച്ചര്‍ഫിഷിനെ സാധാരണ കാണുന്നത്. വെള്ളത്തിനു മുകളിലിരിക്കുന്ന പ്രാണികളെ വെള്ളം തെറിപ്പിച്ച് വീഴ്ത്തി ഇരയാക്കുന്നതില്‍ ഇവയ്ക്കുള്ള സവിശേഷ കഴിവ് ശാസ്ത്രജ്ഞര്‍ക്കിടയില്‍ പ്രശസ്തമാണ്.

2016ല്‍ 'സയന്റിഫിക് റിപ്പോര്‍ട്ട്‌സ്' എന്ന ജേണലില്‍ ഓക്‌സ്ഫഡ്, ക്വീന്‍സ്‌ലാന്‍ഡ് സര്‍വകലാശാലകളിലെ ഗവേഷകര്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ആര്‍ച്ചര്‍ഫിഷിന്റെ മുഖം തിരിച്ചറിയാനുള്ള കഴിവ് സംബന്ധിച്ചുള്ള കണ്ടെത്തലുള്ളത്. മുഖം തിരിച്ചറിയാനുള്ള കഴിവ്, ആള്‍ക്കുരങ്ങുകളിലും ചില പക്ഷികളിലും മാത്രം കാണുന്ന നിയോ കോര്‍ട്ടെക്‌സ് എന്ന വലിയ തലച്ചോറിന്റെ ഭാഗം ആവശ്യമുള്ള ഒന്നാണെന്നാണ് പൊതുവെയുള്ള ധാരണ. എആര്‍ച്ചര്‍ഫിഷിന് നിയോ കോര്‍ട്ടെക്‌സ് എന്ന ഭാഗമേയില്ല. എന്നിട്ടും അവ പഠനത്തിലെ പരീക്ഷണങ്ങളില്‍ വിജയിച്ചു. മത്സ്യങ്ങള്‍ അടങ്ങിയ ടാങ്കിന് മുകളില്‍ സ്ഥാപിച്ച കംപ്യൂട്ടര്‍ സ്‌ക്രീനില്‍ ഗവേഷകര്‍ മനുഷ്യരുടെ മുഖചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഓരോ ആര്‍ച്ചര്‍ഫിഷിനെയും ഒരു പ്രത്യേക മുഖത്തേക്ക് വെള്ളം തെറിപ്പിക്കാന്‍ പരിശീലിപ്പിച്ചു. ഇതിന് ഫലമായി ഭക്ഷണവും നല്‍കി. പരിശീലനത്തിനുശേഷം ഈ പുതിയ ഫലം കൗതുകകരമായിരുന്നു. 44 അപരിചിത മുഖങ്ങള്‍ക്കിടയില്‍ നിന്ന് പരിശീലനം ലഭിച്ച മുഖം ഏകദേശം 80% കൃത്യതയോടെ തിരിച്ചറിയാന്‍ മത്സ്യത്തിനായി.

പ്രതികരിക്കുക മാത്രമല്ല, യഥാര്‍ഥത്തില്‍ മുഖങ്ങള്‍ തിരിച്ചറിയുകയായിരുന്നു മത്സ്യങ്ങള്‍ ചെയ്തതെന്ന് ഈ ഫലങ്ങള്‍ വ്യക്തമാക്കുന്നു. മനുഷ്യരെപ്പോലെ മുഖത്തിന്റെ ഒരു പൂര്‍ണരൂപം മനസ്സില്‍ സൂക്ഷിച്ചാണോ അതോ ഓരോ ഭാഗങ്ങളായി വിശകലനം ചെയ്താണോ അവ മുഖം തിരിച്ചറിയുന്നതെന്ന് 2016 ലെ പഠനം വ്യക്തമാക്കുന്നില്ല. എന്നിരുന്നാലും, ദൃശ്യങ്ങള്‍ പഠിക്കാനും ഓര്‍മിക്കാനും പിന്നീട് ആ ഓര്‍മ ഉപയോഗിക്കാനും ആര്‍ച്ചര്‍ഫിഷിന് കഴിയുമെന്ന് വ്യക്തമാണ്.

Ads by Google
Tuesday 27 Jan 2026 11.17 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW