Thursday, March 12, 2026 Last Updated 35 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 23 Jan 2026 09.05 AM

പാകിസ്‌താനും വിന്‍ഡീസിനും ജയം

uploads/news/2026/01/822155/5.jpg

ഹരാരെ: അണ്ടര്‍ 19 ക്രിക്കറ്റ്‌ ലോകകപ്പില്‍ പാകിസ്‌താനും വെസ്‌റ്റിന്‍ഡീസിനും ജയം. പാകിസ്‌താന്‍ സി ഗ്രൂപ്പ്‌ മത്സരത്തില്‍ സിംബാബ്‌വേയും വിന്‍ഡീസ്‌ ഡി ഗ്രൂപ്പ്‌ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെയും തോല്‍പ്പിച്ചു.
ഹരാരേയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത സിംബാബ്‌വേ 128 റണ്ണിന്‌ ഓള്‍ഔട്ടായി. മറുപടി ബാറ്റ്‌ ചെയ്‌ത പാകിസ്‌താന്‍ 27-ാം ഓവറില്‍ രണ്ട്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 132 റണ്ണെടുത്തു. ഓപ്പണര്‍ സമീര്‍ മിന്‍ഹാസ്‌ 75 പന്തില്‍ മൂന്ന്‌ സിക്‌സറും ആറ്‌ ഫോറുമടക്കം 74 റണ്ണുമായി പുറത്താകാതെനിന്നു.
അലി ഹസന്‍ ബലൂച്‌ (മൂന്ന്‌), ഉസ്‌മാന്‍ ഖാന്‍ (23 പന്തില്‍ 26) എന്നിവര്‍ പുറത്തായി. അഹമ്മദ്‌ ഹുസൈന്‍ 53 പന്തില്‍ 24 റണ്ണുമായിനിന്നു. ടോസ്‌ നേടിയ പാകിസ്‌താന്‍ നായകന്‍ ഫര്‍ഹാന്‍ യൂസഫ്‌ സിംബാബ്‌വേയെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. അര്‍ധ സെഞ്ചുറിയടിച്ച ഓപ്പണര്‍ നതാനിയേല്‍ എച്ച്‌ബാംഗാനയാണു (85 പന്തില്‍ ഒരു സിക്‌സറും ഏഴ്‌ ഫോറുമടക്കം 59) ടോപ്‌ സ്‌കോറര്‍. മറ്റു ബാറ്റര്‍മാരില്‍ ബ്രാന്‍ഡന്‍ സെനേഴ്‌സ് (15), ഷെല്‍ട്ടണ്‍ മാവ്‌ടോറ (12) എന്നിവര്‍ മാത്രമാണു രണ്ടക്കം കടന്നത്‌.

പാകിസ്‌താനായി അലി റാസ മൂന്ന്‌ വിക്കറ്റും മുഹമ്മദ്‌ സായിം, അബ്‌ദുള്‍ സുഭാന്‍, മോമിന്‍ ഖ്വാമര്‍ എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതവുമെടുത്തു. അഹമ്മദ്‌ ഹുസൈനാണ്‌ ഒരു വിക്കറ്റ്‌. സി ഗ്രൂപ്പിലെ മൂന്ന്‌ മത്സരങ്ങളും ജയിച്ച്‌ ആറ്‌ പോയിന്റ്‌ നേടിയ ഇം?ണ്ടാണ്‌ ഒന്നാമത്‌. മൂന്ന്‌ കളികളില്‍നിന്നു പാകിസ്‌താന്‌ നാല്‌ പോയിന്റാണ്‌. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ആദ്യം ബാറ്റ്‌ ചെയ്‌ത വിന്‍ഡീസ്‌ 234 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ദക്ഷിണാഫ്രിക്ക 38-ാം ഓവറില്‍ 179 റണ്ണിന്‌ ഓള്‍ഔട്ടായി.

Ads by Google
Friday 23 Jan 2026 09.05 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW