-->
ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് ജപ്പാന്‍. കര്‍ശനമായ തൊഴില്‍ നിയമങ്ങളുടെയും, കാര്യക്ഷമതയുടെയും കാര്യത്തിലും ജപ്പാന്‍ പേരുകേട്ടതാണ്. ഇപ്പോഴിതാ ജപ്പാനില്‍ അധിക സമയം ജോലി ചെയ്താല്‍ അധിക ശമ്പളം ലഭിക്കുന്ന സമ്പ്രദായത്തെ പുകഴ്ത്തുകയാണ് ജപ്പാനില്‍ അധ്യാപികയായി ജോലി നോക്കുന്ന ഒരു ലഖ്‌നൗകാരി.
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് യുവതി രാജ്യത്തെ ഈ തൊഴില്‍ പ്രത്യേകതകളെക്കുറിച്ച് പറഞ്ഞത്. 30 മിനിറ്റ് അധിക ജോലി ചെയ്താല്‍ പോലും അധിക ശമ്പളം ലഭിക്കുമെന്നും യുവതി പറയുന്നു. ജാപ്പനീസ് തൊഴില്‍ നിയമങ്ങള്‍ ജീവനക്കാരുടെ അവകാശങ്ങളെ എങ്ങനെ സംരക്ഷിക്കുന്നു എന്നത് അവരുടെ ദൈനംദിന സ്‌കൂള്‍ ജീവിതത്തിന്റെ ദൃശ്യങ്ങള്‍ പങ്കിട്ടുകൊണ്ടാണ് വിശദീകരിച്ചത്.
ലഖ്‌നൗ സ്വദേശിയായ പ്രഗതി കഴിഞ്ഞ ഏഴ് മാസമായി ജപ്പാനില്‍ അധ്യാപികയായി ജോലി നോക്കുകയാണ്. അധ്യാപകര്‍ക്ക് തുടര്‍ച്ചയായി അഞ്ച് ദിവസത്തോളം ജോലി ചെയ്യാന്‍ അനുവാദമില്ല. ഇത് ആരോഗ്യത്തിന് നല്ലതാണെന്ന് മാത്രമല്ല പ്രവര്‍ത്തി ദിവസങ്ങളില്‍ ഫലപ്രദമായി ജോലി ചെയ്യാന്‍ സാധിക്കുമെന്നും അവര്‍ പറയുന്നു.