-->
മട്ടാഞ്ചേരി: സ്വര്‍ണവില സര്‍വകാല റെക്കോഡിലെത്തി പവന് 1,04,520 രൂപയായി. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണു കൂടിയത്. ഇതോടെ ഗ്രാമിന്റെ വില 13,065 രൂപയായി. നിലവിലെ റെക്കോഡായ കഴിഞ്ഞമാസം 27 ലെ 1,04,440 രൂപയെയാണ് സ്വര്‍ണം മറികടന്നത്.
അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ യുദ്ധഭീഷണി മാറാത്ത സാഹചര്യത്തില്‍ മൂലധനം വര്‍ധിപ്പിക്കാന്‍ വന്‍കിട നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിത്തുടങ്ങിയതാണ് വിലവര്‍ധനയ്‌ക്കു കാരണം. രാജ്യാന്തര വില സ്വര്‍ണം ഔണ്‍സിന് (311 ഗ്രാം) 4,585 ഡോളറിലാണു വ്യാപാരം നിര്‍ത്തിയത്. ഇന്നലെ രാവിലെ 4,598 ഡോളറില്‍ തുടങ്ങിയ വ്യാപാരം വൈകിട്ട് 4,606 ഡോളറായി ഉയര്‍ന്നു. 24 കാരറ്റ് പവന്
310 രൂപ കൂടി 1,14,030 രൂപ. 18 കാരറ്റ് പവന് 230 രൂപ കൂടി 85,520 രൂപ. വെള്ളി ഗ്രാമിന് അഞ്ചു രൂപ കൂടി ഗ്രാമിന് 292 രൂപ.
വിനിമയ നിരക്കില്‍ രൂപ 90.18ല്‍ നിന്ന് 90.27 ആയി ഇടിഞ്ഞു. കഴിഞ്ഞ പത്തു ദിവസത്തിനിടയില്‍ ആഭ്യന്തര വില പവന് 4,640 രൂപയാണു കൂടിയത്. രാജ്യാന്തര വില ഔണ്‍സിന് 6,000 ഡോളര്‍ കടന്നിരിക്കെ സ്വര്‍ണത്തിന്റെ ആഭ്യന്തര വില ഇനിയും ഉയരാനാണു സാധ്യത.