Thursday, March 12, 2026 Last Updated 56 Min 20 Sec ago English Edition
Todays E paper
Ads by Google
Monday 12 Jan 2026 02.29 PM

ഗര്‍ഭിണിയായ ഭാര്യയെ സ്വന്തം വീട്ടില്‍ കൊണ്ട് നിര്‍ത്തി: പാര്‍ട്ടി നടത്തിയും ജീവിതം ആസ്വദിച്ചും ഭര്‍ത്താവ്, ഇത് ശരിയാണോ എന്ന് യുവതി

woman,post, husband, pregnant, wife, house, bachelor, life

സ്ത്രീകള്‍ക്ക് ഏറ്റവും അധികം സംരക്ഷണം നല്‍കേണ്ട സമയമാണ് ഗര്‍ഭ കാലഘട്ടം. ഭര്‍ത്താവായിരിക്കണം ഇക്കാര്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കേണ്ടത്. എന്നാല്‍ ഗര്‍ഭകാലത്ത് തന്റെ ഭാര്യയെ വീട്ടിലേക്ക് അയച്ച് മാറി താമസിക്കുന്ന ഒരു സഹപ്രവര്‍ത്തകന്റെ ഞെട്ടിക്കുന്ന കഥ പങ്കുവെച്ചിരിക്കുകയാണ് ഒരു യുവതി. ഓഫീസിലെ പുതുവത്സര ആഘോഷത്തിനിടെ ഓപ്പറേഷന്‍സ് ഹെഡ് ഓരോ മാനേജര്‍മാരോടും അവരുടെ പുതുവത്സര തീരുമാനങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഈ സംഭവം പുറത്തുവന്നത്.

ഓഫീസിലെ ആഘോഷങ്ങള്‍ക്കിടയില്‍ 'കെ' എന്ന് വിളിക്കുന്ന മുപ്പതുകളോട് അടുപ്പിച്ച് പ്രായമുള്ള ഒരു സഹപ്രവര്‍ത്തകന്‍ വളരെ സങ്കടത്തില്‍ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യ ഗര്‍ഭിണിയാണെന്നും അടുത്ത മാസം പ്രസവമാണെന്നും മറ്റൊരു സഹപ്രവര്‍ത്തകന്‍ വെളിപ്പെടുത്തി. എല്ലാവരും അദ്ദേഹത്തെ അഭിനന്ദിച്ചെങ്കിലും, ഭാര്യ അദ്ദേഹത്തോടൊപ്പമാണോ താമസമെന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി എല്ലാവരെയും ഞെട്ടിച്ചു. 'ഇല്ല സര്‍, അവള്‍ നാട്ടില്‍ അവളുടെ വീട്ടുകാരോടൊപ്പമാണ്. ഈ ആശുപത്രിയില്‍ കൊണ്ടുപോകുന്ന കാര്യങ്ങളും ഗര്‍ഭകാലത്ത് സ്ത്രീകള്‍ പരാതി പറയുന്ന മറ്റ് കാര്യങ്ങളും ആര് നോക്കും? എനിക്ക് അതിന് കഴിയില്ല. അതുകൊണ്ട് അവള്‍ അവളുടെ മാതാപിതാക്കളുടെ കൂടെ നില്‍ക്കുന്നതാണ് നല്ലത്,' കെ പറഞ്ഞു.

കൂടാതെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു: 'അവള്‍ക്ക് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഛര്‍ദ്ദിയും തലവേദനയും ഒക്കെ ഉണ്ടാകാറുണ്ട്. വീട്ടിലെ ജോലികളൊന്നും ചെയ്യാന്‍ അവള്‍ക്ക് കഴിയുന്നില്ലായിരുന്നു. 'ജോലിത്തിരക്ക് കാരണം തനിക്ക് അവളെ ഒറ്റയ്ക്ക് നോക്കാന്‍ കഴിയില്ലെന്നും, ഗര്‍ഭം സ്ഥിരീകരിച്ച ഉടനെ അവളെ നാട്ടിലേക്ക് അയച്ചുവെന്നുമാണ് അദ്ദേഹം വിശദീകരിച്ചത്. താന്‍ തന്റെ പഴയ 'ബാച്ചിലര്‍' ജീവിതം ആസ്വദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഈ കുറിപ്പ് പങ്കുവെച്ച യുവതി പറയുന്നത്, നേരത്തെ ആ ഭാര്യ അദ്ദേഹത്തോടൊപ്പം താമസിച്ചിരുന്നു എന്നാണ്. ഗര്‍ഭിണിയായ ഉടനെ അവരെ നാട്ടിലേക്ക് അയച്ചു. ഇപ്പോള്‍ അദ്ദേഹം വീട്ടില്‍ പാര്‍ട്ടികള്‍ നടത്തുകയും ബാച്ചിലര്‍ ജീവിതം ആസ്വദിക്കുകയുമാണ്. 'ഒന്നിച്ച് ജീവിക്കാനും ഒന്നിച്ച് കുഞ്ഞുങ്ങളെ വളര്‍ത്താനും കഴിയില്ലെങ്കില്‍ പിന്നെ എന്തിനാണ് വിവാഹം കഴിക്കുന്നത്? ഗര്‍ഭകാലം എന്നത് സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമാണോ?' അവര്‍ ചോദിക്കുന്നു. ആ ഓഫീസിലെ ആറ് വിവാഹിതരായ പുരുഷ മാനേജര്‍മാരില്‍ എല്ലാവരും തങ്ങളുടെ ഭാര്യമാരെ നാട്ടിലോ മാതാപിതാക്കളുടെ അടുത്തോ നിര്‍ത്തി നഗരത്തില്‍ ബാച്ചിലര്‍ ജീവിതം നയിക്കുന്നവരാണെന്നും അവര്‍ വെളിപ്പെടുത്തി.

പോസ്റ്റ് വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. 'ഇങ്ങനെയുള്ള പുരുഷന്മാരെ കാണുമ്പോഴാണ് സ്ത്രീകള്‍ക്ക് വിവാഹത്തോടും കുട്ടികളോടും മടുപ്പ് തോന്നുന്നത്,' എന്ന് ഒരാള്‍ കുറിച്ചു. മറ്റൊരു കമന്റ് ഇങ്ങനെയായിരുന്നു: 'കുഞ്ഞ് ജനിച്ച് മൂന്നാം ദിവസം ബാച്ചിലര്‍ ട്രിപ്പ് പോയ ഒരാളെ എനിക്കറിയാം. തന്റെ ഭാര്യ കുഞ്ഞിനെ നോക്കിക്കൊള്ളും എന്നാണ് അയാള്‍ പറഞ്ഞത്.' 'നിങ്ങളുടെ വംശം നിലനിര്‍ത്താന്‍ കുഞ്ഞുങ്ങളെ പ്രസവിക്കാന്‍ മാത്രമാണ് നിങ്ങള്‍ ഭാര്യയെ കാണുന്നത്,' എന്ന് മറ്റൊരാള്‍ വിമര്‍ശിച്ചു. ഗര്‍ഭകാലത്തെ സന്തോഷങ്ങളും ബുദ്ധിമുട്ടുകളും പങ്കാളികള്‍ ഒന്നിച്ച് അനുഭവിക്കേണ്ടതാണെന്ന് താന്‍ വിശ്വസിച്ചിരുന്നതായും യുവതി വ്യക്തമാക്കി.

Living Separately From Your Wife During Pregnancy - Is This Normal? byu/TheOpenSecrets inAskIndianWomen

Ads by Google
Ads by Google
LATEST NEWS
TRENDING NOW