-->
മദ്യപിച്ച് വാഹനമോടിച്ചതിന് അപകടമുണ്ടാക്കിയ നടന്‍ സിദ്ധാര്‍ഥ് പ്രഭുവിനെ പിന്തുണച്ചതില്‍ കടുത്ത സൈബര്‍ ആക്രമണം നേരിടുന്ന സീരിയല്‍ നടന്‍ ജിഷിന്‍ മോഹന് പിന്തുണയുമായി ഭാര്യയും നടിയുമായ അമമയ നായര്‍ രംനത്ത്. സിദ്ധാര്‍ഥ് ഓടിച്ച കാറിടിച്ച് പരിക്കേറ്റ ലോട്ടറി വില്‍പ്പനക്കാരന്‍ മരണപ്പെട്ടതോടെയാണ് ജിഷിനെതിരെ പ്രതിഷേധം ശക്തമായത്.
ജിഷിന്‍ പങ്കുവെച്ച പുതുവത്സര ആശംസകള്‍ക്ക് താഴെ വിമര്‍ശനം കടുത്തതോടെയാണ് കമന്റ് ബോക്‌സിലൂടെയാണ് അമേയ നിലപാട് വ്യക്തമാക്കിയത്. തങ്ങള്‍ ആള്‍ക്കൂട്ട ആക്രമണത്തെയാണ് എതിര്‍ത്തതെന്നും അല്ലാതെ തെറ്റ് ചെയ്തവനെ ഒരിക്കലും ന്യായീകരിച്ചിട്ടില്ലെന്നും അമേയ കുറിച്ചു. സിദ്ധര്‍ഥിനെതിരെ പോലീസ് കര്‍ശന നടപടികളിലേക്ക് നീങ്ങുന്നതിനിടെയാണ് ഈ വിവാദങ്ങളും രംഗത്തുവരുന്നത്.
‘ചെറുതും വലുതുമായ എല്ലാ പൊങ്കാലയും സ്വീകരിക്കുന്നു. വരിക ഇടുക മാറി നിന്ന് പ്രാകി കഴിഞ്ഞാല്‍ പോകുക, ഞങ്ങള്‍ ആരെയും വണ്ടി കയറ്റി കൊന്നിട്ടില്ല, ആരോടും കൊല്ലാന്‍ ആഹ്വാനം ചെയ്തിട്ടുമില്ല. ആരെങ്കിലും അത് ചെയ്‌തെങ്കില്‍ അതിനെ ന്യായീകരിച്ചിട്ടുമില്ല. ആള്‍ക്കൂട്ട ആക്രമണം ( ശിക്ഷ നടപടി) ജനം സ്വീകരിച്ചതിനെതിരെ സംസാരിച്ചു. അതില്‍ ഇപ്പാഴും ഒരു മാറ്റവുമില്ല, ആ പറഞ്ഞതില്‍ ഒരിഞ്ചു പുറകോട്ടുമില്ല’ അമേയ കുറിച്ചു.
മദ്യപിച്ച് ലക്കുകെട്ട സിദ്ധര്‍ഥിനെ നാട്ടുകാര്‍ പിടികൂടിയായിരുന്നു പോലീസില്‍ ഏല്‍പ്പിച്ചത്. ഈ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. നടന്‍ ആയതുകൊണ്ടാണ് സിദ്ധാര്‍ഥിനെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തതെന്നും പോലീസും നിയമസംവിധാനവുമുളള നാട്ടില്‍ നാട്ടുകാര്‍ എന്തിന് നിയമം കയ്യിലെടുക്കുന്നു എന്ന് ചോദിച്ച് ജിഷിന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.