Thursday, March 12, 2026 Last Updated 54 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 04.08 PM

ലിക്വിഡ് മെറ്റൽ ഡ്രെപ്പ്ഡ് കുർത്തയും എൻ‌ചാൻറ്റഡ് ഫോറസ്റ്റ് വെയ്‌സ്റ്റ്‌കോട്ടും ധരിച്ച് റോയൽ ലുക്കിൽ ഹൃതിക് റോഷൻ ; സ്റ്റൈലിഷ് ലുക്ക്‌ ഏറ്റെടുത്ത് ആരാധകർ

uploads/news/2025/12/818387/1000669717.jpg
Hrithik Roshan (Image Source: Instagram)

ബോളിവുഡില്‍ ആരാധകർ ഏറെയുള്ള നടനാണ് ഹൃതിക് റോഷൻ. കഹോ നാ പ്യാർ ഹെ' എന്ന സിനിമയിലൂടെയായിരുന്നു ഹൃതിക്കിന്റെ തകര്‍പ്പന്‍ എന്‍ട്രി. തന്റെ
അഭിനയമികവു കൊണ്ടും നൃത്തപാടവം കൊണ്ടും സൗന്ദര്യം കൊണ്ടും ആകാരവടിവു കൊണ്ടും ആദ്യ സിനിമയിലൂടെ തന്നെ ആരാധകരുടെ ഹൃദയം കീഴടകക്കാൻ താരത്തിന് കഴിഞ്ഞു. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നായകനായും വില്ലനായുമൊക്കെ താരം തിളങ്ങി. ബോളിവുഡിലെ ഫിറ്റ്നസ് ഹിറോ കൂടിയായ താരം ചിട്ടയായ വ്യായാമവും അച്ചടക്കമുള്ള ഭക്ഷണക്രമവും മുടക്കാറില്ല. ഫിറ്റ്നസിന് ഏറെ പ്രാധാന്യം കൊടുക്കുന്ന ബി ടൗണ്‍ താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ഹൃത്വിക്.
ഇപ്പോഴിതാ തന്റെ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങൾ പങ്കിടുകയാണ് താരം. ലിക്വിഡ് മെറ്റൽ ഡ്രെപ്പ്ഡ് കുർത്തയിലാണ് താരത്തിന്റെ സ്റ്റൈലിഷ് ലുക്ക്‌. സങ്കീർണ്ണമായ ത്രെഡ്‌വർക്ക്, മൃദുവായ പാസ്റ്റൽ നിറങ്ങൾ, സൂക്ഷ്മമായ സാർട്ടോറിയൽ ലെതർ ആക്‌സന്റുകൾ എന്നിവ കൊണ്ടുള്ള എൻ‌ചാൻറ്റഡ് ഫോറസ്റ്റ് വെയ്‌സ്റ്റ്‌കോട്ടാണ് താരം അതിനൊപ്പം ധരിച്ചിരിക്കുന്നത്. "ബാരാത്.." എന്ന ക്യാപ്ഷൻ നൽകിയാണ് താരം ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്. ശന്തനു നിഖിൽ ഡിസൈൻ ചെയ്ത ഈ ഔട്ട്‌ഫിറ്റിൽ യുവ രാജകുമാരനെപ്പോലെ തിളങ്ങുകയാണ് താരം. ഹൃത്വിക്കിന്റെ ലുക്ക് ആരാധകർ ഏറ്റെടുക്കുകയാണ്. 51 വയസ്സിലും 20 ന്റെ ചെറുപ്പം കാത്തുസൂക്ഷിക്കുന്നു ഹൃത്വിക്ക് എന്നാണ് കൂടുതൽ കമന്റുകൾ.

അഭിനയത്തിന് പുറമേ നിർമാണ രംഗത്തേക്ക് കൂടി ഇറങ്ങാൻ ഒരുങ്ങുകയാണ് താരം. സ്റ്റോം എന്ന ചിത്രത്തിലൂടെ ഒടിടി പ്ലാറ്റ്‌ഫോമിലാണ് താരം നിര്‍മാതാവായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്. പ്രൈം വീഡിയോയുമായി ചേര്‍ന്നുള്ള ഈ ആക്ഷന്‍ ത്രില്ലര്‍ സംവിധാനം ചെയ്യുന്നത് അജിത് പാല്‍ സിംഗ് ആണ്. ഈ ചിത്രത്തിലെ നായിക പാര്‍വതി തിരുവോത്ത് ആണ്. മുംബൈയിലാണ് ചിത്രീകരണം.
കൃഷ് ഫോര്‍ എന്ന ചിത്രത്തിലൂടെ സംവിധാനത്തിലും പരീക്ഷണം നടത്താന്‍ ഒരുങ്ങുകയാണ് ഹൃതിക് റോഷന്‍. യാഷ് രാജ് ഫിലിംസും രാകേഷ് റോഷനും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കുന്ന സിനിമയിലെ നായകനും ഹൃതിക് റോഷന്‍ തന്നെയാണ്.
അയൻ മുഖർജി സംവിധാനം ചെയ്ത 'വാർ 2' ആണ് ഹൃതിക്കിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW