Thursday, March 12, 2026 Last Updated 39 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Dec 2025 04.36 PM

' ഒരു രാത്രി കൂടെ കഴിയാന്‍ താല്‍പര്യമുണ്ടോ? ചോദിക്കുന്ന പണം തരാം' ; മെസേജിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവച്ച് അന്ന ചാക്കോ

news
photo-www.instagram.com/annachackoofficial/

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് അന്ന ചാക്കോ. അന്ന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ ഇന്‍ബോക്‌സില്‍ വന്നൊരു മെസേജിന്റെ സ്‌ക്രീന്‍ഷോട്ടുകളാണ് അന്ന ഷെയര്‍ ചെയ്തിരിക്കുന്നത്. കൂടിക്കാഴ്ച സാധ്യമാണോയെന്നും ഒരു രാത്രി കൂടെ കഴിയാന്‍ താല്‍പര്യമുണ്ടോയെന്നും ചോദിക്കുന്ന പണം തരാമെന്നും ഒരാള്‍ അന്നയ്ക്ക് അയച്ച മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ടുകളാണിവ. മെസേജ് അയച്ച വ്യക്തിയുടെ ഫേട്ടോയും ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ വിശദാംശങ്ങളും താരം പങ്കുവച്ചു. ഇയാള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് അന്ന.

ഭാവിയില്‍ ഇത്തരത്തില്‍ ചോദിക്കാന്‍ ആഗ്രഹമുളളവര്‍ക്ക് വേണ്ടിയാണത്. ആര് എന്നോട് ഈ രീതിയില്‍ സംസാരിച്ചാലും എന്റെ പ്രതികരണം ഇങ്ങനെ ആയിരിക്കും. അല്ലാതെ അവരെ വായില്‍ തോന്നുന്ന നാല് തെറിയും വിളിച്ച് അവരുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ഇരിക്കാന്‍ ആഗ്രഹിക്കുന്നില്ല ഞാന്‍. ഇങ്ങനെയുളള ആഗ്രഹവുമായി ചോദിക്കാന്‍ വരുന്നവര്‍ ഇതും കൂടെ അറിഞ്ഞിരിക്കുക എന്നാണ് അന്ന പറയുന്നത്. തന്നെ ശരിയായ രീതിയില്‍ മനസിലാക്കിയ ആളുകള്‍ക്ക് നന്ദി എന്നും അന്ന കുറിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW