Thursday, March 12, 2026 Last Updated 30 Min 57 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Dec 2025 01.35 PM

റീല്‍സില്‍ ട്രെന്‍ഡ് ആകുന്നുണ്ടോ എന്നൊന്നും എന്നെ ബാധിക്കാറില്ല, കഥയുമായി മ്യൂസിക് ചേര്‍ന്നു പോകുന്നുണ്ടോ എന്നേ നോക്കാറുളളൂ; ജേക്‌സ് ബിജോയി

jakes-bejoy

നിരവധി ആരാധകരുള്ള സം​ഗീത സംവിധായകരിൽ ഒരാളാണ് ജേക്സ് ബിജോയ്. ഈ വർഷം ഒട്ടേറെ ഹിറ്റ് പാട്ടുകളാണ് ജേക്സ് സിനിമാ പ്രേക്ഷകർക്ക് സമ്മാനിച്ചത്തന്റെ പാട്ടുകൾ റീലുകളിൽ ട്രെൻഡിങ് ആകുന്നതിന് താൻ വലിയ പ്രാധാന്യം കൽപ്പിക്കാറില്ലെന്ന് പറയുകയാണ് ജേക്സ്. ദ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജേക്സ് ഇക്കാര്യം പറഞ്ഞത്.

സിനിമയുടെ കഥയുമായി എന്റെ മ്യൂസിക് കണക്ട് ആകാറുണ്ടോ എന്ന് മാത്രമാണ് ഞാൻ നോക്കാറുള്ളത്. അതാണ് എന്നെ മുന്നോട്ട് കൊണ്ടുപോകുന്നത്. നരിവേട്ടയിൽ ഞാൻ ചെയ്ത മിന്നൽ വള എന്ന ​ഗാനം വലിയ ഹിറ്റായി. അത് ഞാൻ വളരെ എളുപ്പത്തിൽ ചെയ്ത ഒരു പാട്ടാണ്.

ആ പാട്ട് റീൽസിൽ ട്രെൻഡിങ് ആകുന്നുണ്ടോ ഇല്ലയോ എന്നത് എനിക്ക് സെക്കൻഡറി ആയിട്ടുള്ള കാര്യമാണ്. സംവിധായകന്റെ നറേറ്റീവിന് അനുസരിച്ച് കൂടെ പോകാൻ എന്റെ മ്യൂസിക്കിന് കഴിഞ്ഞിട്ടുണ്ടോ എന്നാണ് ഞാൻ നോക്കാറുള്ളത്. അതിനെയാണ് പ്രേക്ഷകരും കൂടുതൽ അഭിനന്ദിക്കുക എന്നാണ് എനിക്ക് തോന്നുന്നത്.

എനിക്കെത്ര ഫോളോവേഴ്സുണ്ട്, ആരൊക്കെ എന്റെ പോസ്റ്റിന് ലൈക്ക് ഇടുന്നുണ്ട് എന്നതൊന്നും എന്നെ ബാധിക്കാറില്ല - ജേക്സ് ബിജോയ് പറഞ്ഞു. റീൽസിൽ ട്രെൻഡിങ് ആകുന്നുണ്ടോ എന്നത് താൻ ശ്രദ്ധിക്കാറില്ലെന്നും അങ്ങനെയൊരു സന്തോഷം തനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാട്ട് റീലുകളിൽ ട്രെൻഡിങ് ആകുന്നുണ്ടെങ്കിൽ അതിന് പിന്നിൽ താൻ പ്രത്യേകിച്ച് ഒരു എഫേർട്ടും എടുക്കാറില്ലെന്ന് ജേക്സ് പറഞ്ഞു. ദുൽഖർ സൽമാൻ നായകനായെത്തുന്ന ഐ ആം ​ഗെയിം ആണ് ജേക്സ് സം​ഗീത സംവിധാനം ചെയ്ത് അണിയറയിൽ ഒരുങ്ങുന്ന ചിത്രം.

Ads by Google
Wednesday 24 Dec 2025 01.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW