-->
ബാലതാരമായി ബിഗ്സ്ക്രീനിലെത്തി പ്രേക്ഷകമനസ്സ് കീഴടക്കിയ താരമാണ് ഷഫ്ന നിസാം. പിന്നീട് നായികയായും തിളങ്ങിയ താരം സിനിമകളേ ചുരുക്കം സിനിമകളില്‍ അഭിനയിച്ചെങ്കിലും ഷഫ്ന ഏറെ ശ്രദ്ധിക്കപ്പെട്ടത് പരമ്പരകളിലൂടെയാണ്. ഷഫ്നയുടെ ഭര്‍ത്താവും അഭിനേതാവുമായ സജിനും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനാണ്. മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ ഷഫ്നയുടെയും സജിന്റെയും മിശ്രവിവാഹമായിരുന്നു.
ബിഗ് സ്‌ക്രീനിൽ സജീവം അല്ലെങ്കിലും എക്കാലവും മലയാളികൾക്ക് ഓർത്തിരിക്കാൻ ഒരുപിടി നല്ല കഥാപാത്രങ്ങള്‍ ഷഫ്ന നല്‍കിയിട്ടുണ്ട്. മിനി സ്‌ക്രീൻ അഭിനയരംഗത്ത് സജീവം ആയ ഷഫ്‌ന അന്യഭാഷാ ടെലിവിഷൻ സീരിയലുകളിലും മിന്നി തിളങ്ങുകയാണ്.
സിനിമയിലൂടെ അഭിനയ ലോകത്തെത്തിയ സജിന്റെ കരിയര്‍ മാറ്റിമറിച്ചത് സാന്ത്വനം സീരിയലിലെ ശിവന്‍ എന്ന കഥാപാത്രമാണ്. ഒരേ ഒരു സീരിയലിലൂടെ സജിന്‍ പ്രേക്ഷക ഹൃദയം കീഴടക്കി. സാന്ത്വനം എന്ന സീരിയല്‍ ചെറുപ്പക്കാര്‍ പോലും കാണുന്നതിന് കാരണം ശിവാഞ്ജലിമാരുടെ പ്രണയ രംഗങ്ങള്‍ കാണാന്‍ വേണ്ടി മാത്രമാണ്.
2010ല്‍ പുറത്തിറങ്ങിയ പ്ലസ് ടു എന്ന സിനിമയുടെ ഷൂട്ടിങിന് ഇടയിലാണ് ഷഫ്‌നയും സജിനും പരിചയപ്പെടുന്നത്. ഷഫ്‌നയെ താന്‍ മുന്‍പ് പല ലൊക്കേഷനുകളിലും കണ്ടിട്ടുണ്ട് എന്ന് പക്ഷേ സജിന്‍ പറഞ്ഞിട്ടുണ്ട്. പ്ലസ്ടു സിനിമ കഴിഞ്ഞതിന് ശേഷം സജിന്‍ പ്രണയം പ്രപ്പോസ് ചെയ്യുകയായിരുന്നു. സംഭവ ബഹുലമായ ഒരു പ്രണയവും ഒളിച്ചോട്ട വിവാഹവുമൊക്കെയായിരുന്നു രണ്ട് പേരുടെയും.
ഇപ്പോഴിതാ തങ്ങളുടെ വിവാഹവാര്‍ഷികത്തില്‍ ഹൃദയം കവരുന്ന പോസ്റ്റാണ് ഷഫ്ന പങ്കിട്ടിരിക്കുന്നത്. ‘‘ജീവിതം ഒരുമിച്ച് ആഘോഷിക്കാൻ ആശംസകൾ... കൂടുതൽ സാഹസിക യാത്രകൾ നടത്താൻ, നമ്മുടെ പ്രിയപ്പെട്ട സ്ഥലങ്ങളിലേക്ക് പോകാൻ, പരസ്പരം പിന്തുണ നൽകാൻ, പരസ്പരം ആശ്വാസം നൽകാൻ, പരസ്പരം ശക്തിയും ബലഹീനതയും നൽകാൻ... ജീവിതത്തിന്റെ കൂടുതൽ വശങ്ങൾ ഒരുമിച്ച് പര്യവേക്ഷണം ചെയ്യാം... വിവാഹവാർഷികാശംസകൾ....’’ എന്ന ക്യാപ്ഷനും നല്‍കി ലവ് ഇമോജിയ്ക്കൊപ്പം രണ്ടുപേരും ഒരുമിച്ചുള്ള ചിത്രങ്ങളും ഷഫ്ന പങ്കുവച്ചിട്ടുണ്ട്. മിനിസ്‌ക്രീന്‍ പ്രേമികളുടെ പ്രിയപ്പെട്ട ജോഡികളായ ഷഫ്‌നയുടെയും സജിന്റെയും വിവാഹ വാര്‍ഷികം ആരാധകരും സഹപ്രവര്‍ത്തകരും ആശംസകള്‍ കുറിച്ച് ആഘോഷമാക്കുന്നുണ്ട്.