-->
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സുരേഷ്‌ഗോപി വോട്ടു ചെയ്തതില്‍ തെറ്റില്ലെന്ന്് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ്‌ഗോപി തൃശൂരും തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തും വോട്ടു ചെയ്തതിനെതിരേ സിപിഐ യും കോണ്‍ഗ്രസും രംഗത്ത് വന്നതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി.
തൃശൂര്‍ നെട്ടിശ്ശേരിയിലെ വിലാസത്തിലായിരുന്നു സുരേഷ്‌ഗോപിയും കുടുംബാംഗങ്ങളും വോട്ടു ചെയ്തത്. അന്ന് സുരേഷ്‌ഗോപി തൃശൂരില്‍ സ്ഥാനാര്‍ത്ഥിയുമായിരുന്നു. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ സുരേഷ്‌ഗോപി താന്‍ താമസിക്കുന്ന തിരുവനന്തപുരത്ത് ശാസ്തമംഗലത്തായിരുന്നു വോട്ടു ചെയ്തത്. ഇത് പ്രതിപക്ഷ പാര്‍ട്ടികള്‍ വിഷയമാക്കി മാറ്റിയപ്പോള്‍ രണ്ടും വ്യത്യസ്ത വോട്ടര്‍ പട്ടികയാണെന്നും നിയമപരമായി പ്രശ്‌നമില്ലെന്നും പരാതി നല്‍കിയാല്‍ അന്വേഷിക്കാമെന്നുമായിരുന്നു നല്‍കിയിരിക്കുന്ന മറുപടി.
ഇന്നലെ ഇതിനെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഐ നേതാവ് സുനില്‍കുമാര്‍ രംഗത്ത് വന്നിരുന്നു. നെട്ടിശേരിയില്‍ സ്ഥിരതാമസക്കാരെന്ന് പറഞ്ഞാണ് തൃശൂരില്‍ വോട്ട് ചെയ്തത്. ഇപ്പോള്‍ വോട്ടുചെയ്തത് തിരുവനന്തപുരത്തെ ശാസ്തമംഗലത്തുമാണ്. ഇതെങ്ങനെയാണ് സംഭവിച്ചത്. ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര മന്ത്രിയും മറുപടി പറയണമെന്നും വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു. ഫേസ്ബുക്കിലാണ് സുനില്‍ കുമാറിന്റെ വിമര്‍ശനം. നേരത്തെ, തൃശൂര്‍ മണ്ഡലത്തിലെ വോട്ടുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേടുകള്‍ പുറത്തുവന്നിരുന്നു.