Thursday, March 12, 2026 Last Updated 38 Min 43 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Nov 2025 12.53 PM

പാര്‍ട്ടിയുടെ അച്ചടക്ക നടപടി പാലിക്കും ; കോണ്‍ഗ്രസ് പരിപാടികളില്‍ എത്തുന്നില്ല ; പദവിയുണ്ടേലും ഇല്ലേലും പ്രവര്‍ത്തിക്കും

uploads/news/2025/11/812927/rahul-mankoottathil-1.jpg

പാലക്കാട്: താന്‍ പാര്‍ട്ടിയുടെ അച്ചടക്ക നടപടി പാലിക്കുന്നുണ്ടെന്നും എന്നാല്‍ തനിക്ക് വേണ്ടി കഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി വോട്ടു തേടിയാണ് വീടു കയറിയിറങ്ങുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. പാര്‍ട്ടി എടുത്ത നടപടി പാലിക്കുന്നുണ്ടെന്നും പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കരുതെന്നാണ് നിര്‍ദേശമെന്നും പറഞ്ഞു. താന്‍ പാര്‍ട്ടിവേദികളില്‍ എത്തുന്നില്ല. പകരം നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ വിജയിപ്പിക്കാന്‍ കഷ്ടപ്പെട്ടവര്‍ക്ക് വേണ്ടിയാണ് വോട്ടു തേടി വീടുകള്‍ തോറും കയറിയിറങ്ങുന്നതെന്നും പറഞ്ഞു.

വോട്ടില്ലാത്ത കാലത്തു മുതല്‍ പാര്‍ട്ടിയുടെ പ്രചരണത്തിനായി വീട് കയറിയ ആളാണ് താന്‍ ആശീലം രണ്ടുകാലും കുത്തിനടക്കാന്‍ കഴിയുന്നിടത്തോളം കാലം തുടരുമെന്നും പദവിക്കുവേണ്ടി വീടു കയറിത്തുടങ്ങിയ ആളല്ലെന്നും പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്ന കാര്യങ്ങള്‍ താന്‍ അനുസരിക്കുന്നുണ്ട്. സണ്ണിജോസഫ്, രമേശ് ചെന്നിത്തല, കെ.സുധാകരന്‍, കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍ എന്നിവരെല്ലാം തന്റെ നേതാക്കളാണെന്നും അവര്‍ പറയുന്നത് അനുസരിക്കുന്നുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

അതേസമയം രാഹുലിനെതിരേ കഴിഞ്ഞ ഓഗസ്റ്റില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ െചയ്ത കേസില്‍ അന്വേഷണം ഇതുവരെ മുമ്പോട്ട് നീങ്ങിയിട്ടില്ല. ഇരയായ യുവതി പരാതിയോ മൊഴിയോ നല്‍കാന്‍ തയ്യാറാകാത്തതിനാലാണ് കേസ് വഴി മുട്ടിയത്. യുവതിയുമായി സംസാരിച്ച മാധ്യമപ്രവര്‍ത്തകരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗികചുവയോടെ സംസാരിച്ചെന്നായിരുന്നു കേസ്. ആരോപണങ്ങളുടേയും സന്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാഹുല്‍ രാജി വെച്ചിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW