Thursday, March 12, 2026 Last Updated 25 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Nov 2025 12.39 PM

നമ്മുടെ ആന്‍മരിയ അല്ലേ ഇത് ? സല്‍വാറില്‍ അതീവ സുന്ദരിയായി സാറ അര്‍ജുന്‍

child, artist
photo-www.instagram.com/saraarjunn/

ബാലതാരമായി സിനിമയിലെത്തി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് സാറ അര്‍ജുന്‍. നടന്‍ രാജ് അര്‍ജുന്റെ മകളാണ് സാറ. 2011-ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ' ദൈവ തിരുമകള്‍' ആണ് സാറയുടെ കരിയറിലെ വഴിത്തിരിവായത്. ' ആന്‍മരിയ കലിപ്പിലാണ്' എന്ന സിനിമയിലൂടെ മലയാള പ്രേക്ഷകര്‍ക്കും പ്രിയങ്കരിയാണ് സാറ അര്‍ജുന്‍.

പുതിയ ചിത്രം ' ധുരന്ധറി' ലൂടെ സാറ നായിക എന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ ടീസര്‍ ലോഞ്ചിനെത്തിയ സാറയുടെ വീഡിയോയും ചിത്രങ്ങളും ആരാധകരെ ഏറെ അത്ഭുതപ്പെടുത്തി.

വെളള നിറത്തിലുളള സല്‍വാറില്‍ അതീവ സുന്ദരിയായാണ് സാറ വേദിയിലെത്തിയത്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയും ചിത്രങ്ങള്‍ സാറ പങ്കുവച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW