-->
നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കൃഷ്ണകുമാറിന്റെ കുടുംബം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവര്‍ക്കെല്ലാം ഇന്‍സ്റ്റഗ്രാമില്‍ ലക്ഷകണക്കിന് ഫോളോവേഴ്‌സ് ആണുളളത്.
ഇപ്പോള്‍ ഇഷാനിയ്ക്ക് പിറന്നാള്‍ ആശംസിച്ച് എത്തിയിരിക്കുകയാണ് ഹന്‍സിക. ഇഷാനിക്കൊപ്പം കുഞ്ഞുനാള്‍ മുതലുളള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ഹന്‍സിക ആശംസകള്‍ നേര്‍ന്നത്. ഇഷാനി തന്റെ ഏറ്റവും ഉറ്റ സുഹൃത്തും അതേസമയം ശരതുവുമാണെന്ന് ഹന്‍സിക തമാശരൂപേണ കുറിച്ചു.
ഹന്‍സികയുടെ കുറിപ്പിന്റെ പൂര്‍ണരൂപം: എന്റെ ഒഡേറ്റെ, ഉറ്റ സുഹൃത്ത്, ഏറ്റവും വലിയ ശത്രു, എന്റെ വൈബ് പങ്കാളിക്ക് ജന്മദിനാശംസകള്‍! ബിത്തു, ഇന്ന് നിനക്ക് 25 വയസ്സ് തികഞ്ഞു!! പക്ഷേ ഇപ്പോഴും നീ ഒരു കുഞ്ഞാണ്. ഹന്‍സു നിന്നെ വളരെയധികം സ്‌നേഹിക്കുന്നു!! ഇന്നത്തെ പിറന്നാള്‍ ആഘോഷത്തിനായി കൂടുതല്‍ രസകരമായ കണ്ടന്റ് ഉടന്‍ തയ്യാറാക്കാം.''
അഹാന കൃഷ്ണയും ഇഷാനിക്ക് ആശംസകള്‍ അറിയിച്ച് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ഇഷാനിയോടൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു അഹാനയുടെയും ആശംസ.