-->
മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് ജി. വേണുഗോപാല്‍. സമൂഹമാധ്യമങ്ങളിലും സജീവമാണ് ഗായകന്‍. ഇപ്പോള്‍ അമ്മയ്‌ക്കൊപ്പമുളള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ജി. വേണുഗോപാല്‍.
അമ്മ സരോജിനിയ്‌ക്കൊപ്പമുളള ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രവും അമ്മയ്‌ക്കൊപ്പമുളള ഒരു പുതിയ ചിത്രവുമാണ് വേണുഗോപാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
'' ബ്ലാക്ക് ആന്‍ഡ് വൈറ്റിലൂടെ കളറിലേക്ക്... അമ്മ... മുപ്പത്തിയാറ് വര്‍ഷങ്ങളിലൂടെ'' , എന്നാണ് ചിത്രത്തിനൊപ്പം ജി. വേണുഗോപാല്‍ കുറിച്ചത്.