Thursday, March 12, 2026 Last Updated 54 Min 42 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Oct 2025 08.18 AM

60 സെന്റ് സ്ഥലത്ത് 10,000 ത്തോളം ചെടികള്‍ നശിപ്പിച്ചു ; അട്ടപ്പാടിയില്‍ വലിയ കഞ്ചാവ് വേട്ട

uploads/news/2025/10/805714/police1.jpg

പാലക്കാട്: അട്ടപ്പാടി വാണിജ്യ അടിസ്ഥാനത്തില്‍ കൃഷിചെയ്ത വന്‍തോതിലുള്ള കഞ്ചാവ് കണ്ടെത്തി. അട്ടപ്പാടി അഗളി വനമേഖലയില്‍ ഉള്‍നാടന്‍ പ്രദേശത്തായിരുന്നു കഞ്ചാവ് കൃഷി വ്യാപകമായി കണ്ടെത്തി. കേരള തീവ്രവാദ വിരുദ്ധ വിഭാഗം നല്‍കിയ രഹസ്യവിവരത്തെ തുടര്‍ന്ന് പുതൂര്‍ പോലീസും ജില്ല ലഹരി വിരുദ്ധ വിഭാഗവും ചേര്‍ന്നാണ് കൃഷി കണ്ടെത്തിയതും തീയിട്ടു നശിപ്പിച്ചതും.

അട്ടപ്പാടി വനത്തിനുള്ളിലൂടെ അഞ്ചു കിലോമീറ്റര്‍ നടന്നാണ് കഞ്ചാവ് കൃഷികണ്ടെത്തിയത്. 60 സെന്റ് ഭൂമിയിലായി പതിനായിരക്കണക്കിന് ചെടികളാണ് കണ്ടെത്തിയത്. മൂന്ന് മാസം പ്രായമായ ചെടികളാണ് കണ്ടെത്തിയത്. ഇത് പൂര്‍ണ്ണമായും നശിപ്പിച്ചു. പ്രദേശത്ത് കൂടുതല്‍ മേഖലകളില്‍ കൃഷിയുണ്ടെന്നാണ് കണ്ടെത്തല്‍. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കുടുതല്‍ തെരച്ചില്‍ നടത്താനുള്ള നീക്കത്തിലാണ് പോലീസ്. ആരാണ് പിന്നിലെന്ന് ഉടന്‍ കണ്ടെത്താന്‍ നീക്കമുണ്ട്. വലിയ സംഘമാണ് അന്വേഷണം നടത്തിയത്.

കേരള പൊലീസിന്റെ ഏറ്റവും വലിയ കഞ്ചാവ് കൃഷി വേട്ടകളില്‍ ഒന്നാണിത്. തീവ്രവാദ വിരുദ്ധസേന ഡിഐജി പുട്ടാ വിമലാദിത്യ ഐപിഎസ്‌ന് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മേഖലയില്‍ പരിശോധന നടത്തിയത്. പ്രദേശത്ത് പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അഗളി സത്യക്കല്ലുമലയുടെ താഴ്വാരത്തായിരുന്നു വന്‍ കഞ്ചാവ് വേട്ട.

Ads by Google
Ads by Google
LATEST NEWS
TRENDING NOW