Thursday, March 12, 2026 Last Updated 38 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Oct 2025 11.38 AM

‘കമന്റിടാന്‍ ഞാന്‍ ആരുമല്ല; ഒരു വ്യക്തി എവിടെപ്പോകണം എന്തുചെയ്യണം എന്നുള്ളത് ആ ആളിന്റെ വ്യക്തിസ്വാതന്ത്ര്യമാണ്...’രേണു സുധിയുടെ പബ്ബ് ഡാന്‍സിനെപ്പറ്റി ലക്ഷ്മി നക്ഷത്ര

കൊല്ലം സുധിയുടെ ഭാര്യ എന്ന ലേബലില്‍ പ്രേക്ഷകര്‍ അറിഞ്ഞു തുടങ്ങിയ രേണു സുധി സോഷ്യല്‍ മീഡിയയില്‍ വൈറലായ താരമാണ്. ഇപ്പോഴിതാ രേണുവിന്റെ പബ്ബ് ഡാന്‍സിനെപ്പറ്റി ലക്ഷ്മി നക്ഷത്ര പ്രതികരിക്കുന്നതാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്.
uploads/news/2025/10/804514/Untitled-3.jpg
Lakshmi Nakshthra's comment on Renu Sudhi bar dance (Image Source: Instagram)

മിമിക്രി കലാകാരനും അഭിനേതാവുമായിരുന്ന കൊല്ലം സുധിയുടെ വാക്കുകളിലൂ​ടെ പ്രേക്ഷകര്‍ ഏറെ ബഹുമാനം നല്‍കിയിരുന്ന ആളാണ് സുധിയുടെ ഭാര്യ രേണു സുധി. ഒരു കാറപടകത്തിലൂടെ അപ്രതീക്ഷിതമായി കൊല്ലം സുധി വേര്‍പെട്ടപ്പോള്‍ രേണുവിനോട് സഹതാപവും പിന്തുണയും സഹപ്രവര്‍ത്തകരും പ്രേക്ഷകരുമടക്കം എല്ലാവരും നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് സൈബര്‍ മീഡിയ അറ്റാക്കില്‍ ​‍രേണുവിന്റെ പേര് നിറയാന്‍ തുടങ്ങി. ഇന്റിമേറ്റ് റീല്‍സ് വീഡിയോയിലൂടെയും ഹോട്ട് ഗ്ലാമര്‍ ഫോ​ട്ടോഷൂട്ടുകളിലൂടെയും രേണു വിവാദങ്ങളിലും ചര്‍ച്ചകളിലും നിറഞ്ഞത്.
എന്നാല്‍ ഈ നെഗറ്റീവുകളൊന്നും മൈന്‍ഡ് ചെയ്യാതെ രേണു ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ബിഗ് ബോസ് മലയാളത്തില്‍ മത്സരാര്‍ത്ഥിയായതടക്കം രേണു സെലിബ്രിറ്റി ഫോക്കസില്‍ നിറഞ്ഞു തന്നെയാണ് നില്‍ക്കുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പബ്ബ് ഡാന്‍സ് ചെയ്യുന്ന രേണുവിന്റെ വീഡിയോ വൈറലായി മാറിയിരുന്നു.
ഇപ്പോഴിതാ രേണു സുധി പബ്ബിൽ ഡാൻസ് കളിച്ചതിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നു പറയുകയാണ് അവതാരകയായ ലക്ഷ്മി നക്ഷത്ര. ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ താന്‍ ആളല്ലെന്നും എന്തു ചെയ്യണമെന്നുള്ളത് വ്യക്തിസ്വാതന്ത്ര്യമാണ് എന്നാണ് ലക്ഷ്മി പറയുന്നത്. രേണുവിന്റെ പബ്ബ് ഡാന്‍സ് വൈറലായല്ലോ, അതിനെപ്പറ്റി എന്തെങ്കിലും കമന്റുണ്ടോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. അതിനാണ് ലക്ഷ്മി മറുപടി പറഞ്ഞത്.
‘‘ഇയാര്‍ പബ്ബില്‍ ഡാന്‍സ് കളിച്ചിട്ടുണ്ടോ ?ഇല്ലല്ലോ... അതായത് എനിക്ക് സത്യമായും ഇക്കാര്യത്തില്‍ കമന്റ് ചെയ്യാന്‍ ഞാന്‍ ആരുമല്ല. ഒരു വ്യക്തി എവിടെപ്പോകണം, എന്തു ചെയ്യണം എന്നൊക്കെയുള്ളത് ആ ആളിന്റെ വ്യക്തിസ്വാതന്ത്ര്യമാണ്. എല്ലാം അവരുടെ കൈകളിലാണ്. ഞാന്‍ ആരുമല്ല. അവര് ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്നവര്‍ തീരുമാനിക്കട്ടെ. ബാക്കി നിങ്ങള്‍ ​സോഷ്യല്‍ മീഡിയ ഉണ്ടല്ലോ ഉത്തരം പറയാനായിട്ട്. എന്തിനും കമന്റ് ചെയ്യാന്‍ നിങ്ങളുണ്ടല്ലോ. എനിക്കൊന്നും പറയാനില്ല...’’ എന്നാണ് ലക്ഷ്മി നക്ഷത്ര പറഞ്ഞത്. ലക്ഷ്മിയുടെ കമന്റിന് വിമര്‍ശിച്ചും പിന്തുണച്ചും നിരവധി പേര്‍ കമന്റുകള്‍ കുറിക്കുന്നുണ്ട്.
കൊല്ലം സുധിയുടെ മരണശേഷം കൂടുതല്‍ പ്രേക്ഷകരും രേണുവിന്റെ വിശേഷങ്ങളറിഞ്ഞിരുന്നത് ലക്ഷ്മി നക്ഷത്രയുടെ യൂട്യൂബ് ചാനലിലൂടെയാണ്. സുധിയുടെ മണമുള്ള പെര്‍ഫ്യൂം രേണുവിന് കൊണ്ടു കൊടുത്തതടക്കം ലക്ഷ്മി തന്റെ ചാനലിലൂടെ പങ്കുവച്ചിരുന്നു. എന്നാല്‍ അടുത്ത കാലത്തായി ഇവര്‍ തമ്മില്‍ വലിയ അടുപ്പമൊന്നുമില്ല.

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിൽ നിന്നും ക്വിറ്റ് ചെയ്ത് പുറത്ത് വന്നശേഷം വിദേശത്ത് നിന്ന് അടക്കം പ്രമോഷനും പ്രോ​ഗ്രാമും ചെയ്യാനുള്ള അവസരങ്ങളുമായി രേണു തിരക്കിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ രേണു ദുബായിലായിരുന്നു. പാപ്പിലോൺ എന്ന റെസ്റ്റോറന്റിന്റെ പ്രമോഷന് വേണ്ടിയാണ് രേണു ദുബായ് ദേറയിൽ എത്തിയത്. പതിനഞ്ച് ദിവസത്തെ ട്രിപ്പാണത്. റെസ്റ്റോറന്റും ബാറും ചേർന്നതാണ് പാപ്പിലോൺ എന്ന സ്ഥാപനം. പ്രമോഷനായതുകൊണ്ട് തന്നെ പാപ്പിലോണിൽ എത്തുന്ന അതിഥികൾക്കൊപ്പം ഡാൻസ് കളിക്കുന്നതിന്റേയും പാട്ട് പാടുന്നതിന്റേയും റീൽസുകൾ ചെയ്യുന്നതിന്റെയും വീഡിയോകൾ രേണു സ്വന്തം സോഷ്യൽമീഡിയ പേജിൽ പങ്കുവച്ചിരുന്നു. റെസ്റ്റോറന്റ് മാത്രമല്ല ബാർ കൂടി ചേർന്നതാണ് പാപ്പിലോണെന്ന് അറിഞ്ഞതോടെ വീഡിയോയ്ക്ക് താഴെ കൂടുതലും വിമര്‍ശന കമന്റുകളാണ് വന്നിരുന്നത്.

Ads by Google
Wednesday 08 Oct 2025 11.38 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW