-->
തിരുവനന്തപുരം: ശബരിമലവിഷയത്തില്‍ ഇന്നും നിയമസഭയില്‍ വന്‍ പ്രതിഷേധം. ദേവസ്വംമന്ത്രി രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിപക്ഷം. സ്പീക്കറെ മറച്ച് പ്രതിപക്ഷം ബാനര്‍ ഉയര്‍ത്തുകയും ചെയ്തു. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് സഭയ്ക്കുള്ളിലും സഭയ്ക്ക് പുറത്തുമായി പ്രതിപക്ഷം പ്രതിഷേധം നടത്തുന്നത്.
ഇന്നലത്തേതിന് സമാനമായ സാഹചര്യം ചേദ്യോത്തരവേളയുടെ ആദ്യ മിനിറ്റില്‍ തന്നെ പ്രതിപക്ഷം ഇന്നും നടത്തി. ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍ രാജിവെയ്ക്കണമെന്നാണ് ആവശ്യം. ഇത് പരിഗണിക്കുന്നത് വരെ പ്രതിഷേധം നടത്താനാണ് ഉദ്ദേശം. തുടര്‍ച്ചയായി രണ്ടാം ദിവസവും പ്രതിപക്ഷ നേരത്തേ എടുത്ത നിലപാടിന് സമാനമായ കാര്യമാണ് പരിഗണിക്കുന്നത്. വെള്ളിയാഴ്ചയാണ് സഭ അവസാനിക്കുക.
ഹൈക്കോടതി വിധി കൂടി പരാമര്‍ശിച്ചാണ് പ്രതിപക്ഷത്തിന്റെ ഇന്നത്തെ പ്രതിഷേധം. പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തില്‍ ഇറങ്ങിയപ്പോഴും ചോദ്യോത്തരവേള പുരോഗമിക്കുകയാണ്. ചോദ്യോത്തരവേള തടസ്സപ്പെടുത്തുന്ന പ്രതിപക്ഷ നീക്കത്തെ രൂക്ഷമായിട്ടാണ് മന്ത്രിമാര്‍ വിമര്‍ശിച്ചത്. വരുന്ന ദിവസങ്ങളിലും ഈ ആവശ്യം ഉന്നയിച്ച് പ്രതിഷേധം തുടരാനാണ് തീരുമാനം. സഭയ്ക്ക് അകത്തും പുറത്തും വലിയ പ്രതിഷേധം ഉയര്‍ത്താനാണ് ആലോചന. കൂടുതല്‍ കടുപ്പിച്ച് പ്രതിഷേധം ഉണ്ടായാല്‍ ഇന്നും സഭാനടപടികള്‍ ഇന്നും തടസ്സപ്പെടും.